ജഗ്ദീപ് ധൻകറെ ജൂലൈ 22 മുതല്‍ കാണാനില്ലെന്ന് കപില്‍ സിബല്‍

ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്ന് രാജിവെച്ച ജഗ്ദീപ് ധൻകറെ ജൂലൈ 22 മുതല്‍ കാണാനില്ലെന്ന് കപില്‍ സിബല്‍.വിഷയത്തില്‍ ആഭ്യന്തരമന്ത്രി അമിത്ഷാ ഇടപെടണമെന്ന് കപില്‍ സിബല്‍ പറഞ്ഞു. വ്യക്തിപരമായി തനിക്ക് ബന്ധമുള്ള വ്യക്തിയാണ്. പലതവണ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും വിവരമില്ലെന്നും സിബല്‍ പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് കപില്‍ സിബല്‍ ഇക്കാര്യം പറഞ്ഞത്.

‌ജഗദീപ് ധൻകർ എവിടെയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി പരസ്യ പ്രസ്തവന നടത്തണം. രാജ്യചരിത്രത്തിൽ ഇത്തരം സംഭവം മുൻപ് ഉണ്ടായിട്ടുണ്ടോ എന്നും കപിൽ സിബൽ ചോദിച്ചു. അതേസമയം, ജ​ഗ്ദീപ് ധൻകറിൻ്റെ രാജിയില്‍ ദുരൂഹതയേറുകയാണ്. ജഗദീപ് ധന്‍കറിന് യാത്രയയപ്പ് നല്‍കാത്തതും ചര്‍ച്ചയായിരുന്നു. വിടവാങ്ങല്‍ പ്രസംഗവും ഉണ്ടായില്ല. പ്രധാനമന്ത്രി വെറും രണ്ട് വരിയില്‍ മാത്രം ആശംസയറിയിച്ചത് സംശയങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഉപരാഷ്ട്രപതിയുടെ രാജിയിൽ സർക്കാറിന്‍റെ മൗനം തുടരുകയാണ്. ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഇംപീച്ച്മെൻ്റ് നോട്ടീസിൽ ധൻകറുടെ നീക്കം സർക്കാരിനെ ചൊടിപ്പിച്ചിരുന്നു. രാജിക്ക് പിന്നിൽ രാഷ്ട്രീയ കാരണങ്ങളാണെന്ന് പ്രതിപക്ഷം ഉയർത്തുകയും ചെയ്തു. രാജ്യസഭയിലുൾപ്പെടെ വിഷയത്തിൽ പ്രതിഷേധമുയർത്തിയിരുന്നു.

അപ്രതീക്ഷിതമായി ജൂലൈ 21ന് രാത്രിയാണ് സാമൂഹ്യമാധമത്തിലൂടെ ജ​ഗ്ദീപ് ധൻകർ രാജി വച്ചവിവരം അറിയിച്ചത്. ആരോ​ഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാഷ്ട്രപതിക്ക് രാജിക്കത്ത് നൽകിയത്. അഭിമാനത്തോടെയാണ് പടിയിറങ്ങുന്നതെന്ന് പറഞ്ഞ ജ​ഗ്ദീപ് ധൻകർ രാഷ്ട്രപതിക്കും, പ്രധാനമന്ത്രിക്കും, എല്ലാം പാർലമെന്റം​ഗങ്ങൾക്കും നന്ദി പറഞ്ഞിരുന്നു. മുൻപ് പശ്ചിമ ബംഗാൾ ഗവർണറായിരുന്നു ഇദ്ദേഹം. 2022 ഓഗസ്റ്റിലാണ് ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റത്. 2027 വരെ അദ്ദേഹത്തിന് ഉപരാഷ്ട്രപതി സ്ഥാനത്ത് കാലാവധിയുണ്ടായിരുന്നു. എന്നാൽ മൂന്ന് വർഷം തികയും മുൻപാണ് രാജിപ്രഖ്യാപനം. ഏറെ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും കാരണമായ ഇടപെടലുകളിലൂടെ ശ്രദ്ധേയനായിരുന്നു ജ​ഗ്ദീപ്.

Leave a Reply

spot_img

Related articles

വെടിക്കെട്ട് അപകടത്തിൽ വെടിമരുന്നിന്റെ അളവ് അനുവദനീയമായതിലും അധികമായിരുന്നോ എന്ന കാര്യം പ്രത്യേകമായി അന്വേഷിക്കും; വി എൻ വാസവൻ

തൃശൂർ പൂരം വെടിക്കെട്ട് അപകടത്തിൽ വെടിമരുന്നിന്റെ അളവ് അനുവദനീയമായതിലും അധികമായിരുന്നോ എന്ന കാര്യം പ്രത്യേകമായി അന്വേഷിക്കുമെന്ന് മന്ത്രി വി എൻ വാസവൻ. അപകടം നടന്ന...

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.ളാക്കാട്ടൂർ ആനക്കല്ലുങ്കലിൽ ജോമോൾ സെബാസ്റ്റ്യൻ (26) ആണ് മരിച്ചത്. കുഞ്ഞിന്റെ ഡയപ്പർ കത്തിക്കാനായി ഗ്യാസ് അടുപ്പിൽ നിന്ന് പേപ്പറിൽ തീ...

അണലി പാമ്പിൻ്റെ കുഞ്ഞിനെ പാന്റിന്റെ പോക്കറ്റിലിട്ട് നടന്നു, കടിയേറ്റ് ആശുപത്രിയിൽ

പാമ്പിനെ പിടിച്ച് പോക്കറ്റിലിട്ട് മറ്റുള്ളവരെ പേടിപ്പിക്കാനായി നടന്ന അതിഥിത്തൊഴിലാളി പാമ്പ് കടിയേറ്റ് ആശുപത്രിയിൽ.ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ മലപ്പുറം എടവണ്ണ ഒതായിയിലാണ് സംഭവം.അസം സ്വദേശിയായ...

കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച്‌ പരിശോധന

തൃശൂർ കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച്‌ പരിശോധന.വീടിന്‍റെ പല ഭാഗങ്ങളിലായി തുടർച്ചയായി പാമ്പിനെ കണ്ടതിന്‍റെ പശ്ചാത്തലത്തിലാണ് പൊളിച്ച്‌ പരിശോധന.ഇന്നലെയും...