സുപ്രീംകോടതി മുൻ ജഡ്‌ജി ബി.സുദർശൻ റെഡ്ഢി പ്രതിപക്ഷത്തിൻ്റെ ഉപരാഷ്ട്രപതി സ്‌ഥാനാർഥി.ഇന്ന് ഉച്ചയ്ക്ക് 12.30ന് മല്ലികാർജുൻ ഖർഗെയുടെ വീട്ടിലാണ് യോഗം ചേർന്നത്. എല്ലാ പാർട്ടികളും സ്‌ഥാനാർഥിത്വത്തെ അനുകൂലിച്ചു. വോട്ടവകാശ യാത്രയുമായി ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും മുതിർന്ന നേതാക്കളും ബിഹാറിലായതിനാൽ കൂടിയാലോചനകൾക്കു വേണ്ടിയാണ് പ്രഖ്യാപനം ഇന്നത്തേക്കു മാറ്റിയത്.

