വെഞ്ഞാറമൂട് സപ്ലൈകോ ഡിപ്പോയിൽ നിന്ന് കടത്തിയ 72 ചാക്ക് അരി നാട്ടുകാർ പിടികൂടി

വെഞ്ഞാറമൂട് സപ്ലൈകോ എൻ എഫ് എസ് ഐ സബ് ഡിപ്പോയിൽ നിന്ന് കടത്തിയ 72 ചാക്ക് അരി നാട്ടുകാർ പിടികൂടി.രാവിലെ 11 മണിയോടെ പിക്കപ്പ് വാനിൽ അരി കടത്താൻ ശ്രമിക്കുന്നതിനിടെയാണ് നാട്ടുകാർ വാഹനം തടഞ്ഞത്. ഇതോടെ പിക്കപ്പ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. കുമ്മിൾ സ്വദേശി ഇർഷാദ് ആണ് സബ് ഡിപ്പോയുടെ നടത്തിപ്പുകാരൻ. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സപ്ലൈകോ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഡിപ്പോയിൽ പരിശോധനയാരംഭിച്ചു. കയറ്റുഇറക്ക തൊഴിലാളികളെ അറിയിക്കാതെ ഇതരസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചാണ് അരി പിക്കപ്പിൽ കയറ്റിയത്. ഈ വിവരം പുറത്തായതോടെയാണ് നാട്ടുകാർ സംശയം തോന്നി പരിശോധന നടത്തിയത്.സബ് ഡിപ്പോയുടെ നടത്തിപ്പുകാരനായ ഇർഷാദും വാഹനം തടയുമ്പോൾ വാഹനത്തിൽ ഉണ്ടായിരുന്നു എന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....