മുൻ കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ അടക്കമുള്ളവർക്കെതിരായ അച്ചടക്ക നടപടി പിൻവലിച്ചു

മുൻ കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ അടക്കമുള്ളവർക്കെതിരായ അച്ചടക്ക നടപടി പിൻവലിച്ചു.പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ പങ്കെടുത്തതിനായിരുന്നു ഇവർക്കെതിരെ നടപടിയെടുത്തിരുന്നത്. വിവാഹ ചടങ്ങിൽ പങ്കെടുത്തത് വിവാദമായതോടെ ഇവരെ പാർട്ടിയിൽ നിന്നും പുറത്താക്കുകയായിരുന്നു. കെ സുധാകരൻ അധ്യക്ഷനായിരുന്ന കാലത്ത് സ്വീകരിച്ച നടപടിയാണ് ഇപ്പോൾ പിൻവലിച്ചത്. മുൻ കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ, യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ രാജൻ പെരിയ, പെരിയ സഹകരണബാങ്ക് പ്രസിഡൻ്റ് ടി.രാമകൃഷ്ണൻ, മുൻ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രമോദ് കുമാർ എന്നിവർക്കെതിരായ അച്ചടക്ക നടപടിയാണ് കെപിസിസി പിൻവലിച്ചിരിക്കുന്നത്. അന്നത്തെ കെപിസിസി അധ്യക്ഷനായിരുന്ന കെ.സുധാകരനാണ് ഇവരെ പുറത്താക്കാനുള്ള നടപടികൾ എടുത്തത്. ഇവർ നടത്തിയ മാപ്പ് അപേക്ഷകൾ പരിഗണിച്ചാണ് തിരിച്ചെടുത്തത്.

Leave a Reply

spot_img

Related articles

റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം

എറണാകുളം അയ്യമ്പള്ളിയില്‍ റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം.കലാകാരി ഷീജ കളപ്പുര ആണ് അയല്‍വാസിയുടെ ആക്രമണത്തിനിരയായത്. എറണാകുളം അയ്യമ്പള്ളിയില്‍...

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി, അതിജീവിതയുടെ ഹർജി പരിഗണിക്കുക മറ്റൊരു ബെഞ്ച്.നടിയെ ആക്രമിച്ച കേസിലെ...

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...