ആർദ്ര ചാരിറ്റബിൾ സൊസൈറ്റി രജത ജൂബിലി നിറവിൽ

മലങ്കര ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക ചാരിറ്റി വിഭാഗമായ ആർദ്ര ചാരിറ്റബിൾ സൊസൈറ്റി രജത ജൂബിലി നിറവിൽ.ആർദ്ര ചാരിറ്റബിൾ സൊസൈറ്റിയുടെ രജതജൂബിലി വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം, സ്ഥാപക പിതാവിന്റെ കബറിടം സ്ഥിതിചെയ്യുന്ന ശാസ്‌താംകോട്ട ഏലിയാ ചാപ്പലിൽ ഈ മാസം 23 ന് നടക്കും. രാവിലെ 7 ന് വിശുദ്ധ കുർബ്ബാനയ്ക്കും തുടർന്നുള്ള പ്രാർത്ഥനായോഗത്തിൻ്റെ ധ്യാനപ്രസംഗത്തിനും ആർദ്ര പ്രസിഡൻ്റ് ഡോ. ഏബ്രഹാം മാർ സെറാഫീം മെത്രാപ്പോലീത്താ നേതൃത്വം നൽകും.11 മണിക്ക് നടക്കുന്ന പൊതുസമ്മേളനം പരിശുദ്ധ ബസേലിയോസ് മാർ തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. ഡോ. ജോസഫ് ‌മാർ ദിവന്നാസ്യോസ് അനുഗ്രഹ പ്രഭാഷണം നടത്തും. ആർദ്ര പ്രസിഡൻ്റ് ഡോ. ഏബ്രഹാം മാർ സെറാഫീം അധ്യക്ഷത വഹിക്കും.ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ ചികിത്സാ ഉപകരണങ്ങളുടെ വിതരണ ഉത്ഘാടനം നിർവ്വഹിക്കും.കോവൂർ കുഞ്ഞുമോൻ എം എൽ എ , വൈദിക ട്രസ്റ്റി ഫാ ഡോ. തോമസ് വർഗീസ് അമയിൽ, അത്മായ ട്രസ്റ്റി റോണി ഏബ്രഹാം, അസോ. സെക്രട്ടറി അഡ്വ ബിജു ഉമ്മൻ എന്നിവർ സംസാരിക്കും.ആർദ്ര പ്രസിഡൻ്റ് ഏബ്രഹാം മാർ സെറാഫിം, സെക്രട്ടറി ജോസഫ് അലക്സാണ്ടർ,ഫാ. വിൽസൺ കെ വൈ , റോയി തോമസ് ,ജോൺസൺ കീപ്പള്ളി, ഐ സി തമ്പാൻ,മോനി കല്ലമ്പറമ്പിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു

Leave a Reply

spot_img

Related articles

റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം

എറണാകുളം അയ്യമ്പള്ളിയില്‍ റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം.കലാകാരി ഷീജ കളപ്പുര ആണ് അയല്‍വാസിയുടെ ആക്രമണത്തിനിരയായത്. എറണാകുളം അയ്യമ്പള്ളിയില്‍...

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി, അതിജീവിതയുടെ ഹർജി പരിഗണിക്കുക മറ്റൊരു ബെഞ്ച്.നടിയെ ആക്രമിച്ച കേസിലെ...

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...