രാഹുൽ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ച് ഷാഫി പറമ്പിൽ

രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ യെ ന്യായീകരിച്ച് ഷാഫി പറമ്പിൽ എം.പി.കോടതി വിധിയോ എഫ്ഐആറോ ഇല്ലാതെ തന്നെ ഇത്തരം ആരോപണം ഉയർന്നപ്പോൾ തന്നെ രാഹുൽ മാങ്കൂട്ടത്തിൽ രാജി പ്രഖ്യാപിച്ചു.എന്നാൽ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ എതിർപക്ഷം വിമർശനം തുടരുന്നതാണ് കണ്ടതെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.സ്ത്രീകളോടുള്ള മോശം പെരുമാറ്റമെന്ന ആരോപണങ്ങൾക്കു പിന്നാലെ യൂത്ത് കോൺഗ്രസ് അധ്യക്ഷപദം രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ രാജിവച്ചത് സംബന്ധിച്ച് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഷാഫിയുടെ പ്രതികരണം. രാഹുൽ എം.എൽ.എ സ്ഥാനം രാജിവെക്കേണ്ടതില്ല. കത്ത് വിവാദം കത്തുമ്പോൾ മറയ്ക്കാനുള്ള ശ്രമമാണിത്.

ഈ വിമർശനങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ നിർവീര്യമാകില്ല. സർക്കാരിന്റെ പരാജയങ്ങൾ തുറന്നുകാണിക്കുന്ന പ്രവർത്തനങ്ങൾ തുടരുമെന്നും കോൺഗ്രസിനെ നിശബ്ദമാക്കാനാണ് ചില കോണുകളുടെ ശ്രമം.ബിഹാറിലേക്ക് മുങ്ങി, ഒളിച്ചോടി എന്നൊക്കെ വ്യാഖ്യാനങ്ങളെയും അദ്ദേഹം തള്ളി. ബിഹാറിൽ നടക്കുന്ന വോട്ടർ അധികാർ യാത്രയുടെ പ്രാധാന്യം കാണാതെ പോകരുത്. വരും ദിനങ്ങളിൽ മറ്റു പരിപാടികളുള്ളതിനാലാണ് അന്ന് ബിഹാറിലേക്ക് പോയത്.മാങ്കൂട്ടത്തിൽ വിഷയത്തിൽ മുതിർന്ന നേതാക്കൾ മാധ്യമങ്ങളെ കണ്ട് വിശദീകരണം നൽകിയിരുന്നു. അല്ലാതെ ഞാൻ ഒളിച്ചോടിയതായി പറയുന്നതു ശരിയാണോ എന്നത് മാധ്യമങ്ങൾ വിലയിരുത്തണമെന്നും, കോണ്‍ഗ്രസിനെ ധാർമികത പഠിപ്പിക്കാൻ സിപിഎമ്മിനും ബിജെപിക്കും എന്ത് അവകാശമാണുളളതെന്നും ഷാഫി വടകരയിൽ വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....