ധർമ്മസ്ഥല കേസിൽ വഴിത്തിരിവ്; ആരോപണങ്ങള്‍ വ്യാജമെന്ന് അന്വേഷണ സംഘം; മുൻ ശുചീകരണ തൊഴിലാളി അറസ്റ്റിൽ

ബെംഗളൂരു ധർമ്മസ്ഥലയിലെ നിർണായകമായ വെളിപ്പെടുത്തലുകളിലൂടെ ശ്രദ്ധേയനായ മുൻ ശുചീകരണ തൊഴിലാളി സി.എൻ. ചിന്നയ്യ പോലീസ് പിടിയിലായി.കേസിൽ വഴിത്തിരിവായ ഈ അറസ്റ്റ്, ഇദ്ദേഹം നടത്തിയ ആരോപണങ്ങൾ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ്. ആരോപണങ്ങൾ വ്യാജമാണെന്നും അന്വേഷണസംഘത്തെ തെറ്റിദ്ധരിപ്പിച്ചതായും കണ്ടെത്തിയാണ് അറസ്റ്റ്.ധർമ്മസ്ഥലയിലെ ഒരു അജ്ഞാത പരാതിക്കാരൻ എന്ന നിലയിൽ ശ്രദ്ധേയനായ ഇദ്ദേഹത്തിന് നൽകിയിരുന്ന എവിഡൻസ് പ്രൊട്ടക്ഷൻ സംരക്ഷണം പോലീസ് പിൻവലിച്ചു.വ്യാജ പരാതി നൽകുക, അന്വേഷണസംഘത്തെ തെറ്റിദ്ധരിപ്പിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.ഇന്ന് പുലർച്ചെ വരെ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് പോലീസ് ചിന്നയ്യയെ അറസ്റ്റ് ചെയ്തത്.നിലവിൽ ബെൽത്തങ്കടി എസ്ഐടി ഓഫീസിലാണ് ഇദ്ദേഹത്തെ പാർപ്പിച്ചിരിക്കുന്നത്. കേസിൽ ഇതോടെ പുതിയ ദിശയിലേക്കുള്ള അന്വേഷണത്തിന് വഴിയൊരുങ്ങുകയാണ്.

Leave a Reply

spot_img

Related articles

മണിപ്പൂരിൽ വീണ്ടും സായുധ ആക്രമണം; രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു

മണിപ്പൂരിൽ വീണ്ടും സായുധ ആക്രമണങ്ങൾ. തമങ്ലോങ്, നോണി ജില്ലകളിലുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. കുക്കി വിഭാഗത്തിൽപ്പെട്ടവരാണ്...

മുഖത്ത് ബോംബിന്റെ അവശിഷ്ടവുമായി 33 വർഷം ജീവിച്ചയാൾക്ക് ആശ്വാസം

1993 മാർച്ച് 12-ന് മുംബൈ വർളിയിലെ പാസ്‌പോർട്ട് ഓഫീസിനു എതിർവശത്തുണ്ടായ ബോംബ് സ്ഫോടനത്തിൽ മുഖത്ത് തുളച്ചുകയറിയ ലോഹച്ചില്ല് 33 വർഷത്തിനു ശേഷം പുറത്തെടുത്തു. ഗുജറാത്ത്...

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി. വിമാനത്താവളത്തിൽ അദ്ദേഹത്തിന് പരമ്പരാഗത നൃത്തങ്ങളടക്കം ഉൾപ്പെടുത്തി ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. വാണിജ്യ സഹമന്ത്രി...

ഡൽഹിയിൽ മണിപ്പൂരി സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ

ഡൽഹിയിൽ വീടിനുപുറത്ത് ബഹളുണ്ടാക്കിയത് ചോദ്യം ചെയ്ത മണിപ്പൂർ സ്വദേശിയായ സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ.ന്യൂഡൽഹിയിലെ കിലോകാരി ഗ്രാമത്തിൽ വീടിനുപുറത്ത് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത...