കണ്ണൂരില്‍ യുവതിയെ പെട്രോളൊഴിച്ചു തീകൊളുത്തി കൊന്ന കേസിലെ പ്രതി വി. ജിജേഷ് മരിച്ചു

കണ്ണൂർ കുറ്റ്യാട്ടൂർ ഉരുവച്ചാലില്‍ കാരപ്രത്ത് പി.പി. പ്രവീണയെ (39) പെട്രോളൊഴിച്ചു തീകൊളുത്തി കൊന്ന കേസിലെ പ്രതി പെരുവളത്തുപറമ്ബ് കുട്ടാവിലെ വി.ജിജേഷ് (40) മരിച്ചു.കണ്ണൂർ ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്നു പുലർച്ചെയാണു മരിച്ചത്. പ്രവീണയെ തീകൊളുത്തിയ ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച ജിജേഷ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. വീട്ടില്‍ വെള്ളം ആവശ്യപ്പെട്ടെത്തിയ ജിജേഷ് പ്രവീണയുടെ ദേഹത്ത് പ്രെട്രോള്‍ ഒഴിച്ചു തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പ്രവീണ ചികിത്സയിലിരിക്കെ വ്യഴാഴ്ചയാണു മരിച്ചത്. ജിജേഷിനെതിരെ മയ്യില്‍ പോലീസ് കൊലക്കുറ്റത്തിനു കേസെടുത്തിരുന്നു. പരേതനായ പട്ടേരി നാരായണന്‍റെയും രത്നവല്ലിയുടെയും മകനാണ്. അവിവാഹിതനാണ്‌. മാമാനം മഹാദേവി ക്ഷേത്രം ജീവനക്കാരനാണ്. സഹോദരങ്ങള്‍: ജിൻഷ, ജിജിഷ. സംസ്കാരം ഇന്നു ഉച്ചകഴിഞ്ഞ് ഇരിക്കൂർ പഞ്ചായത്ത് ശ്മശാനത്തില്‍.

Leave a Reply

spot_img

Related articles

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി, അതിജീവിതയുടെ ഹർജി പരിഗണിക്കുക മറ്റൊരു ബെഞ്ച്.നടിയെ ആക്രമിച്ച കേസിലെ...

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...

പ്ലസ് വണ്‍ പ്രവേശനം; അലോട്ട്മെന്റ് പടികള്‍ക്ക് ഇന്ന് തുടക്കം

ഒന്നാംവർഷ ഹയർ സെക്കൻഡറി വൊക്കേഷണല്‍ ഹയർ സെക്കൻഡറി പ്രവേശനത്തിൻ്റെ ഭാഗമായുള്ള അലോട്ട്ന്റ്മെന്റ് നടപടികള്‍ക്ക് ഇന്ന് തുടക്കം.ട്രയല്‍ അലോട്ട്മെൻറ് ഇന്ന് പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ ഔദ്യോഗിക...