പാലത്തിൻറെ കൈവരി തകർത്ത് ലോറി തോട്ടിലേക്ക് തലകീഴായി മറിഞ്ഞു

തിരുവല്ല – കായംകുളം സംസ്ഥാന പാ തയിലെ പൊടിയാടിയില്‍ പാലത്തിൻറെ കൈവരി തകർത്ത് ലോറി തോട്ടിലേക്ക് തലകീഴായി മറിഞ്ഞു.ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. പുതിയ തോടിന് കുറുകയുള്ള പൊടിയാടി പാലത്തില്‍ ഇന്ന് പുലർച്ചെ രണ്ടു മണിയോടെ ആയിരുന്നു അപകടം.
മൈദയുമായി കായംകുളത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. തിരുവല്ല ഭാഗത്തുനിന്നും എത്തിയ ലോറി കൈവരി തകർത്തു പാലത്തില്‍ നിന്നും തോട്ടിലേക്ക് തലകീഴായി മറിയുകയായിരുന്നു. സമീപവാസികളും പുളിക്കീഴ് പോലീസും ചേർന്ന് ക്യാബിനില്‍ കുടുങ്ങിക്കിടന്നിരുന്ന ഡ്രൈവറെ സുരക്ഷിതമായി പുറത്ത് എത്തിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

spot_img

Related articles

ചിരിയുള്ള കാലത്തോളം ആ കഥാപാത്രങ്ങൾ ജീവിക്കും; പ്രിയ നടൻ സലിം കുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട

മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന് കണ്ണീരോടെ വിട നൽകി കേരളം. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചു. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച്...

ചിരിക്ക് പിന്നിലെ രാഷ്ട്രീയവും സൈബർ ഇടങ്ങളിലെ അസഹിഷ്ണുതയും: സലിം കുമാറിന്റെ വേട്ടയാടപ്പെടുന്ന നിലപാടുകൾ

കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിൽ സലിം കുമാർ എന്ന കലാകാരൻ എക്കാലത്തും വേറിട്ടുനിൽക്കുന്നത് അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടുകൾ കൊണ്ടാണ്. കേവലം ഒരു സിനിമാതാരം എന്നതിലുപരി,...

ചിരിക്ക് പിന്നിലെ ഗൗരവക്കാരൻ: സലിം കുമാറിൻ്റെ രാഷ്ട്രീയവും നിലപാടുകളും

മലയാള സിനിമയിൽ അഭിനയത്തിനപ്പുറം തന്റേതായ വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയാൻ ധൈര്യം കാണിച്ച ചുരുക്കം ചില കലാകാരന്മാരിൽ ഒരാളാണ് സലിം കുമാർ. സിനിമയിലെ തിരശ്ശീലയിൽ...

ചിരിമുതൽ കണ്ണീർ വരെ: സലിം കുമാർ അനശ്വരമാക്കിയ കഥാപാത്രങ്ങളിലൂടെ ഒരു യാത്ര

മലയാളി പ്രേക്ഷകരുടെ മനസ്സിൽ സലിം കുമാർ എന്ന പേര് കേൾക്കുമ്പോൾ ആദ്യം തെളിയുന്നത് ഒരുപിടി പൊട്ടിച്ചിരിപ്പിക്കുന്ന മുഖങ്ങളാണ്. എന്നാൽ കേവലം ഒരു ഹാസ്യനടൻ എന്നതിലുപരി,...