മോതിര തത്തയെ വളർത്തിയതിന് നരിക്കുനി സ്വദേശിക്കെതിരെ കേസ്

കോഴിക്കോട് നരിക്കുനിയിൽ മോതിര തത്തയെ കെണിവെച്ച് പിടിച്ചു വളർത്തിയെന്ന് കാണിച്ച് വനം വകുപ്പ് കേസെടുത്തു.നരിക്കുനി സ്വദേശി റഹീസിനെതിരെയാണ് കേസെടുത്തത്. പരിക്ക് പറ്റിയ തത്തയെ രക്ഷിക്കുകയാണ് ചെയ്തതെന്നാണ് റഹീസിൻ്റെ വിശദീകരണം. വന്യ ജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ രണ്ടിൽ പെടുന്ന പക്ഷിയാണ് മോതിര തത്ത. മോതിര തത്തയെ പിടികൂടുന്നത് നിയമ പ്രകാരം ഏഴു വർഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഈ വകുപ്പ് ഉപയോഗിച്ചാണ് നരിക്കുനി സ്വദേശിയായ റഹീസിനെതിരെ വനം വകുപ്പ് കേസെടുത്തത്. എന്നാൽ താൻ പരിക്ക് പറ്റിയ തത്തയെ രക്ഷിക്കുകയായിരുന്നുവെന്നാണ് റഹീസ് പറയുന്നത്.

Leave a Reply

spot_img

Related articles

റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം

എറണാകുളം അയ്യമ്പള്ളിയില്‍ റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം.കലാകാരി ഷീജ കളപ്പുര ആണ് അയല്‍വാസിയുടെ ആക്രമണത്തിനിരയായത്. എറണാകുളം അയ്യമ്പള്ളിയില്‍...

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി, അതിജീവിതയുടെ ഹർജി പരിഗണിക്കുക മറ്റൊരു ബെഞ്ച്.നടിയെ ആക്രമിച്ച കേസിലെ...

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...