നടത്തറ സി ഡി എസ് ഓണച്ചന്ത ആരംഭിച്ചു

നടത്തറ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ഓണച്ചന്തയ്ക്ക് തുടക്കമായി. സെപ്റ്റംബർ നാല് വരെ നീളുന്ന ഓണച്ചന്തയുടെ ഉദ്ഘാടനം റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ നിർവഹിച്ചു.

കേരളീയ പൊതു സമൂഹത്തെ ഒരു ഗൃഹനാഥയുടെ കയ്യടക്കത്തോടെ കൊണ്ടുപോകുന്നതിൽ ഏറ്റവും പ്രധാന പങ്ക് വഹിക്കുന്ന കുടുംബശ്രീ ഇത്തവണത്തെ ഓണാഘോഷ പരിപാടികൾ ഏറ്റവും ശ്രദ്ധേയമായി സംഘടിപ്പിക്കാൻ തയ്യാറെടുക്കുകയാണെന്ന് ഓണച്ചന്തയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവേ മന്ത്രി പറഞ്ഞു. കേരളം മുഴുവൻ വിളിക്കുന്ന ‘ഓണം കുടുംബശ്രീയോടൊപ്പം’ എന്ന മുദ്രാവാക്യം നമ്മളെല്ലാം ഏറ്റുപറഞ്ഞു തുടങ്ങി. കുടുംബശ്രീ ഉൽപനങ്ങൾ വളരെ സജീവമായി നമ്മുടെ വിപണിയിൽ എത്തിയതായും മന്ത്രി കൂട്ടിച്ചേർത്തു.

കൈവച്ചതെല്ലാം പൊന്നാക്കുന്ന ശീലമുള്ള കുടുംബശ്രീ ഒരുക്കുന്ന നാടൻ പച്ചക്കറികളും പൂക്കളും അടക്കമുള്ള ഉൽപ്പനങ്ങളെ കുറിച്ചും ഇന്നത്തെ ഇൻസ്റ്റന്റ് ഓണത്തിന്റെ പ്രത്യേകതകളെ കുറിച്ചും മന്ത്രി സംസാരിച്ചു. തനിമകളിലേക്കുള്ള തിരിച്ച് പോക്ക് കൂടിയാണ് കുടുംബശ്രീയുടെ കൂടെ ഓണം ഉണ്ണണമെന്ന് പറയുന്നതെന്നും മന്ത്രി സൂചിപ്പിച്ചു.

2025 നുള്ളിൽ സാമൂഹിക ക്ഷേമ പെൻഷൻ കുടിശ്ശികയെല്ലാം തീർക്കുമെന്നും ഈ സർക്കാർ അധികാരമൊഴിയുന്നതിന് മുൻപ് സാമൂഹിക ക്ഷേമ പെൻഷൻ നിങ്ങൾ ചിന്തിക്കുന്നതിലും കൂടുതൽ സംഖ്യയായി ഉയർത്തുമെന്നും മന്ത്രി പറഞ്ഞു. സപ്ലൈകോയുടെ മേളയിലൂടെ 250 ലേറെ ബ്രാൻഡ് ഇനങ്ങൾ വിൽപ്പന നടത്തുന്നതിന്റെയും അവിടത്തെ വെളിച്ചെണ്ണയുടെയും മറ്റ് സാധനങ്ങളുടെയും വിലക്കുറവിനെ കുറിച്ചും മന്ത്രി സംസാരിച്ചു.

ഹരിത കർമ സേനയും നമ്മുടെ ഒരു സൈന്യം ആണെന്നും കുടംബശ്രീ എങ്ങനെയാണോ കേരളത്തിലെ പാവപ്പെട്ട സ്ത്രീകളെ സ്ത്രീ ശക്തീകരണത്തിന്റെ വാതിലിലൂടെ നിവർന്ന് നിൽക്കാനും അവകാശം ചോദിക്കാനും പണം സമ്പാദിക്കാനും സമൂഹത്തിൽ പുരുഷന് തുല്യമായിട്ടുള്ള അധികാരത്തിലേക്ക് വരാനുമുള്ള അവസരം ഒരുക്കിയത് അത് പോലെ നവ കേരള കർമ്മ പദ്ധതിയുടെ ഭാഗമായി മാലിന്യതിനെതിരെ കേരളം നടത്തുന്ന വലിയ സമരത്തിന്റെ പടപ്പാട്ടുകാരും പടയാളികളുമാണ് ഹരിതകർമ സേനാംഗങ്ങൾ എന്നും മന്ത്രി പ്രത്യേകം കൂട്ടിച്ചേർത്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് അധ്യക്ഷത വഹിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ആർ രവി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്തംഗം കെ. വി സജു ആദ്യ വിൽപ്പന നടത്തി.കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ ജീജ ജയൻ സ്വഗതവും കുടുംബശ്രീ സി ഡി എസ് വൈസ് ചെയർപേഴ്സൺ ശാലിനി സുനിൽ നന്ദിയും പറഞ്ഞു.

ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തംഗം ടി. കെ അമൽറാം, നടത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി. ആർ രജിത്ത്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഇ. എൻ സീതാലക്ഷ്മി, പി. കെ അഭിലാഷ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ഇ. ആർ പ്രദീപ്, ജിനിത സുഭാഷ്,കെ. ജി സിന്ധു, ബിന്ദു സുരേഷ്, ഒല്ലൂക്കര ബ്ലോക്ക് ഗോട്ട് ആന്റ് പൗൾട്ടറി സഹകരണ സംഘം പ്രസിഡന്റ് കെ. ആർ രമേഷ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....