ഹൃദയാഘാതത്തെ തുടർന്ന് കാർഡിയാക് സർജൻ കുഴഞ്ഞുവീണ് മരിച്ചു.ചെന്നൈ സവീത മെഡിക്കൽ കോളജിലെ കൺസൾട്ടന്റ് കാർഡിയാക് സർജനായ ഡോ. ഗ്രാഡ്ലിൻ റോയ്(39) ആണ് രോഗികളെ പതിവ് പരിശോധനക്കിടെ ആശുപത്രിയിൽ കുഴഞ്ഞുവീണ് മരിച്ചത്.അടിയന്തര ചികിത്സാ സഹായം നൽകിയെങ്കിലും ഡോക്ടറുടെ ജീവൻ രക്ഷിക്കാനായില്ല.
ഇടതുവശത്തെ പ്രധാന ധമനിയുടെ 100% തടസം മൂലമുണ്ടായ കടുത്ത ഹൃദയസ്തംഭനമാണ് മരണകാരണം.

