രാഹുൽ ദ്രാവിഡ് രാജസ്ഥാൻ റോയൽസിൻ്റെ പരിശീലകസ്ഥാനം ഒഴിഞ്ഞു

രാഹുൽ ദ്രാവിഡ് രാജസ്ഥാൻ റോയൽസ് വിട്ടു.കഴിഞ്ഞ സീസണിൽ രാജസ്ഥാൻ ഒൻപതാം സ്ഥാനത്ത് ഫിനിഷ് ചെയ്‌തതോടെയാണ് രാഹുൽ ദ്രാവിഡ് ക്ലബ്ബ് വിട്ടത്. 2026 ഐപിഎലിൽ പുതിയ പരിശീലകനു കീഴിലായിരിക്കും രാജസ്‌ഥാൻ കളിക്കാനിറങ്ങുക ഫ്രാഞ്ചൈസി വിപുലീകരണത്തിൻ്റെ ഭാഗമായി കുറച്ചുകൂടി വലിയ ചുമതല ദ്രാവിഡിന് ‘ഓഫർ’ ചെയ്തെങ്കിലും ഇന്ത്യൻ ടീമിൻ്റെ മുൻ പരിശീലകൻ അതു സ്വീകരിച്ചില്ലെന്ന് രാജസ്‌ഥാൻ വാർത്താ കുറിപ്പിൽ വ്യക്‌തമാക്കി.അടുത്ത ഐപിഎലിൽ രാജസ്ഥ‌ാൻ റോയൽസിൽ കളിക്കാനില്ലെന്ന സഞ്ജു സാംസൺ ഫ്രാഞ്ചൈസിയെ അറിയിച്ചിരുന്നു. ചെന്നൈ സൂപ്പർ കിങ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും ക്യാപ്റ്റൻ സഞ്ജുവിനു വാങ്ങാനായി നീക്കം നടത്തിയിരുന്നെങ്കിലും രാജസ്ഥാനുമായി കരാറിലെത്താൻ സാധിച്ചിരുന്നില്ല. സഞ്ജുവിന്റെ ഫാഞ്ചൈസി മാറ്റത്തിൽ ചർച്ചകൾ സജീവമായിരിക്കെയാണ് രാഹുലിൻ്റെ പിൻമാറ്റം.

Leave a Reply

spot_img

Related articles

ക്രിക്കറ്റ് കൗമാര വിസ്മയം വൈഭവ് സൂര്യവൻഷിയെക്കുറിച്ച്‌ പഠനം നടത്താൻ ഐഐഎം ഇൻഡോർ

ക്രിക്കറ്റ് കൗമാര വിസ്മയം വൈഭവ് സൂര്യവൻഷിയെക്കുറിച്ച്‌ പഠനം നടത്താൻ പ്രശസ്ത ബിസിനസ് സ്കൂളായ ഐഐഎം ഇൻഡോർ.ഈ സീസണില്‍ രാജസ്ഥാൻ റോയല്‍സിനായി 237.30 എന്ന അവിശ്വസനീയ...

ലോകകപ്പിനുള്ള ഖത്തർ ദേശീയ ഫുട്ബോൾ ടീമിന്റെ 26 അംഗ അന്തിമ സ്ക്വാഡിൽ മലയാളിയും

2026-ലെ ഫിഫ ലോകകപ്പിനുള്ള ഖത്തർ ദേശീയ ഫുട്ബോൾ ടീമിന്റെ 26 അംഗ അന്തിമ സ്ക്വാഡിൽ മലയാളിയും.കണ്ണൂർ തലശ്ശേരി സ്വദേശിയായ മലയാളി താരം തഹ്സിൻ മുഹമ്മദ്...

ഐപിഎല്ലിൽ അജയ്യരായി ആർസിബി

അഹമ്മദ്ദാബാദിൽ നടന്ന ഐ പി എൽ കലാശ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്ത് കിരീടം നിലനിർത്തി റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരൂ.ആർ സി ബിയുടെ തുടര്‍ച്ചയായ...

22 വർഷത്തെ കാത്തിരിപ്പിന് വിരാമം; ഐഎസ്എൽ ചാമ്പ്യന്മാരായി ഈസ്റ്റ് ബംഗാൾ

22 വർഷത്തെ കാത്തിരിപ്പിന് വിരാമം.ഐഎസ്എൽ പന്ത്രണ്ടാം സീസൺ ചാമ്പ്യന്മാരായി ഈസ്റ്റ് ബംഗാൾ.ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്റർ കാശിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ്...