മണർകാട് കത്തീഡ്രലിലെ എട്ടുനോമ്പ് ആചരണത്തിന് തുടക്കം; കൊടിയേറ്റ് ഇന്ന്

ആ​ഗോള മരിയൻ തീർഥാടന കേന്ദ്രമായ കോട്ടയം മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി ക​ത്തീ​ഡ്ര​ലിൽ വി​ശു​ദ്ധ ക​ന്യകാ​ മ​റി​യ​ത്തി​ന്റെ ജ​ന​ന​പ്പെ​രു​ന്നാ​ളി​ന്റെ ഭാ​ഗ​മാ​യു​ള്ള എട്ടുനോമ്പ് ആചരണത്തിന് തുടക്കമായി. കോട്ടയം ഭദ്രാസനാധിപൻ തോമസ് മോർ തിമോത്തിയോസ് പ്രധാന കാർമികത്വത്തിൽ ഇന്നലെ വൈകുന്നേരം നടന്ന സന്ധ്യാപ്രാർഥനയോടെയാണ് നോമ്പ് ആചരണത്തിന് തുടക്കമായത്. സ​ന്ധ്യാ​പ്രാ​ർ​ഥ​നയെ​ത്തു​ട​ർ​ന്ന് തോമസ് മോർ തിമോത്തിയോസിന്റെയും വൈ​ദി​ക​രു​ടെ​യും ക​ത്തീ​ഡ്ര​ൽ ഭാ​ര​വാ​ഹി​ക​ളു​ടെ​യും മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ക​ൽ​ക്കു​രി​ശി​ൽ ചുറ്റിവിളക്ക് ​തെ​ളി​ച്ചു. നേർച്ച കഞ്ഞി, വിൽപ്പന ക്യാന്റീൻ, മാമേജ്മെന്റ് ക്യാൻ്റീൻ എന്നിവടങ്ങളിലേക്ക് വൈദികർ കൽക്കുരിശിൽനിന്ന് ദീപം പകർന്നു നൽകി. തു​ട​ർ​ന്ന് പെ​രു​ന്നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച് ആ​രം​ഭി​ച്ച വി​വി​ധ കൗ​ണ്ട​റു​ക​ളു​ടെ കൂദാശ വൈദികർ നി​ർ​വ​ഹിച്ചു. വൈ​ദ്യു​ത ദീ​പാ​ല​ങ്കാ​ര​ത്തി​ൻറെ സ്വി​ച്ച് ഓ​ൺ ക​ർ​മ്മ​വും പോ​ലീ​സ് ക​ൺ​ട്രോ​ൾ റു​മി​ൻറെ​ ഉ​ദ്ഘാ​ട​നവും കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഷാഹുൽ ഹ​മീ​ദ് നി​ർ​വ​ഹി​ച്ചു.

മണർകാട് ദേശത്തിന് ഇ​നി​യു​ള്ള എ​ട്ടു ദി​ന​രാ​ത്ര​ങ്ങ​ൾ വ്ര​ത​ശു​ദ്ധി​യു​ടെ പു​ണ്യ​ദി​ന​ങ്ങ​ളാണ്. പള്ളിയിൽ ഭജനയിരുന്നു നോ​മ്പു​നോ​റ്റും ഉ​പ​വാ​സ​മെ​ടു​ത്തും പ​ള്ളി​യി​ൽ ക​ഴി​യാ​ൻ നാ​നാ​ജാ​തി മ​ത​സ്ഥ​രാ​യ വി​ശ്വാ​സി​ക​ൾ നാടിന്റെ വിവിധ ഭാ​ഗങ്ങളിൽ എത്തിത്തുടങ്ങി. ഇ​നി​യു​ള്ള എ​ട്ടു​ദി​ന​ങ്ങ​ളി​ലും മാ​താ​വി​നോ​ടു​ള്ള പ്രാ​ർ​ഥ​ന​ക​ളും അ​പേ​ക്ഷ​ക​ളും ലു​ത്തി​നി​യ​ക​ളും വേ​ദ​വാ​യ​ന​ക​ളും ഒ​ക്കെ മു​ഴ​ങ്ങു​ന്ന ആ​ത്മീ​യ അ​നു​ഭൂ​തി​യു​ടെ അ​ന്ത​രീ​ക്ഷ​മാ​യി​രി​ക്കും പ​ള്ളി​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും. പ്രാ​ർ​ത്ഥ​നാ​പൂ​ർ​വ്വം വ​ന്നെ​ത്തു​ന്ന​വ​ർ​ക്കാ​യി ഒ​രു​നാ​ട് ഒ​ന്ന​ട​ങ്കം കാ​ത്തി​രി​ക്കു​ന്ന അ​പൂ​ർ​വ​കാ​ഴ്ച്ച​യാ​ണ് മ​ണ​ർ​കാ​ട് എ​ട്ടു​നോ​മ്പ് പെ​രു​ന്നാ​ളി​നെ വ​ത്യ​സ്ത​മാ​ക്കു​ന്ന​ത്.

കത്തീഡ്രലിൽ ഇന്ന്

കരോട്ടെ പള്ളിയിൽ വരെ രാവിലെ ആറിന് വിശുദ്ധ കുർബാന – മുബൈ, അയർലൻഡ് ഭദ്രാസനാധിപൻ തോമസ് മോർ അലക്സന്ത്രയോസ്. കത്തീഡ്രലിൽ രാവിലെ 7.30ന് പ്രഭാത പ്രാർഥന. 8.30ന് വിശുദ്ധ മൂന്നിന്മേൽ കുർബാന – സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ ഡോ. തോമസ് മോർ തീമോത്തിയോസ് മുഖ്യകാർമ്മികത്വത്തിൽ. കാലം ചെയ്ത പുണ്യശ്ലോകനായ ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് പൗലോസ് ദ്വിതിയൻ ബാവായുടെ ദുഃഖറോനോ പെരുന്നാൾ ഇന്ന് കുർബാന മധ്യത്തിൽ ആചരിക്കും. കുർബാനയ്ക്ക് ശേഷം സേവകാസംഘം പ്രസിദ്ധീകരിക്കുന്ന 2026ലെ കലണ്ടർ പ്രകാശനം ചെയ്യും. രാവിലെ 11ന് പ്രസംഗം – തോമസ് മോർ അലക്സന്ത്രയോസ്. ഉച്ചയ്ക്ക് 12ന് മധ്യാഹ്ന പ്രാർഥന. ഉച്ചകഴിഞ്ഞ് രണ്ടിന് കൊടിമരഘോഷയാത്ര. 2.30ന് പ്രസംഗം – ഫാ. ജോൺസ് കോട്ടയിൽ. 4.30ന് കൊടിമരം ഉയർത്തൽ. വൈകുന്നേരം അഞ്ചിന് സന്ധ്യാപ്രാർഥന. 6.30ന് ധ്യാനം – മാത്യു മണവത്ത് കോർഎപ്പിസ്കോപ്പ.

കൊടിയേറ്റ് ഇന്ന്

എട്ടുനോമ്പ് പെരുന്നാളിനോടു അനുബന്ധിച്ചുള്ള കൊടിയേറ്റ് ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് കൊടിമരഘോഷയാത്രയ്ക്കായി പള്ളിയിൽനിന്ന് പുറപ്പെടും. അരീപ്പറമ്പ് കരയിൽ പാതയിൽ പി.എ. കുരുവിളയുടെ ഭവനാങ്കണത്തിൽനിന്നു വെട്ടിയെടുക്കുന്ന കൊടിമരം വാദ്യമേളങ്ങളുടെ അകമ്പടിയോടെ കത്തീഡ്രലിൽ എത്തിക്കും. വൈകുന്നേരം 4.30ന് സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ തോമസ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിൽ പ്രാർഥനയ്ക്ക് ശേഷം കൊടിമരം ഉയർത്തും. തുടർന്ന് കരോട്ടെ പള്ളിയിലെ കൊടിമരത്തിലും കൊടി ഉയർത്തും.

ച​ട​ങ്ങു​ക​ൾ ത​ൽ​സ​മ​യം

ക​ത്തീ​ഡ്ര​ലി​ൻറെ ഔ​ദ്യോ​ഗി​ക ഫെ​യ്‌​സ്ബു​ക്ക് പേ​ജി​ലും (https://facebook.com/manarcadpallyofficial/) യൂ​ട്യൂ​ബ് ചാ​ന​ലി​ലും (https://www.youtube.com/c/manarcadstmarys) വെ​ബ്‌​സൈ​റ്റി​ലും (https://manarcadpally.com) പെ​രു​ന്നാ​ളി​ൻറെ പ്ര​ധാ​ന ച​ട​ങ്ങു​ക​ൾ ത​ൽ​സ​മ​യം സം​പ്രേ​ക്ഷ​ണം ചെ​യ്യും. എ​ട്ടു​നോ​മ്പ് പെ​രു​ന്നാ​ളി​ൻറെ പ്ര​ധാ​ന ച​ട​ങ്ങു​ക​ൾ എ.സി.വി ചാ​നലിൽ ല​ഭ്യ​മാ​ണ്.

Leave a Reply

spot_img

Related articles

കൗൺസിലർ സുഗതന് അയോഗ്യത ഭീഷണി നിലനിൽക്കെ അവധി അപേക്ഷ പാസാക്കാനുള്ള നീക്കവുമായി ബിജെപി

കാപ്പ കേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍ സുഗതന് അയോഗ്യത ഭീഷണി നിലനിൽക്കെ തിരുവനന്തപുരം കോർപ്പറേഷൻ നിർണായക കൗൺസിൽ യോഗം ഇന്ന്‌ നടക്കും.സുഗതൻ...

ഗര്‍ഭിണികളെ പാര്‍പ്പിച്ച്‌ നവജാത ശിശുക്കളെ വില്‍പ്പന നടത്തുന്ന സംഘത്തിനെതിരെ കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസ്

ഗര്‍ഭിണികളെ പാര്‍പ്പിച്ച്‌ നവജാത ശിശുക്കളെ വില്‍പ്പന നടത്തുന്ന സംഘത്തിനെതിരെ കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസ്.ഈരാറ്റുപേട്ടയ്ക്ക് സമീപം തീക്കോയിലുള്ള വാടക വീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ താമസിപ്പിച്ചിരുന്ന തമിഴ്നാട്...

എസ്‌എഫ്‌ഐ നേതാവ് ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി

എസ്‌എഫ്‌ഐ നേതാവ് ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി.ഡല്‍ഹി പാട്യാല ഹൗസ് കോടതിയുടേതാണ് നടപടി.അഞ്ച് വര്ഷം മുമ്പുള്ള കേസിലെ അറസ്റ്റ് വാറണ്ട് കോടതി ബുധനാഴ്ച...

ബോർഡ്-കോർപറേഷൻ പദവികളുടെ വിഭജനത്തിനായി ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ചകള്‍ നടത്താൻ യുഡിഎഫ്

സംസ്ഥാനത്തെ ബോർഡ്-കോർപറേഷൻ പദവികളുടെ വിഭജനത്തിനായി ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ചകള്‍ നടത്താൻ യുഡിഎഫ് യോഗത്തില്‍ തീരുമാനം.ഓരോ പാർട്ടികള്‍ക്കുമുള്ള ബോർഡ്-കോർപറേഷൻ സ്ഥാനങ്ങളില്‍ ചർച്ചകളിലൂടെ വേഗത്തില്‍ ധാരണയിലെത്തും. പുതിയ...