പൊലീസിനെതിരെ ആരോപണവുമായി തിരുവല്ലയിൽ ജീവനൊടുക്കിയ അനീഷ് മാത്യുവിന്റെ കുടുംബം

പൊലീസിനെതിരെ ആരോപണവുമായി തിരുവല്ലയിൽ ജീവനൊടുക്കിയ അനീഷ് മാത്യുവിന്റെ കുടുംബം.ഭാര്യ റീനയുടെയും മക്കളുടെയും തിരോധാനത്തിൽ അനീഷിനെ പുളിക്കീഴ് പൊലീസ് മാനസികമായി പീഡിപ്പിച്ചെന്ന് കുടുംബം ആരോപിച്ചു.രാവിലെ മുതൽ വൈകിട്ട് വരെ സ്റ്റേഷനിൽ പിടിച്ചിരുത്തിയെന്നും പൊലീസ് വീഴ്ച ചൂണ്ടിക്കാണിച്ച് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുമെന്നും അനീഷിൻ്റെ കുടുംബം പറഞ്ഞു.എന്നാൽ സാധാരണ മൊഴിയെടുക്കൽ മാത്രമാണ് നടന്നതെന്നും, തിരോധാന കേസിൽ സംശയങ്ങൾ ഏറെയുണ്ടെന്നും പൊലീസ് വ്യക്തമാക്കി. തിരുവല്ലയിൽ രണ്ടാഴ്ച മുൻപ് മക്കളോടൊപ്പം കാണാതായ റീനയുടെ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് ഇന്നലെയാണ്.റീനയുടെ ഭർത്താവ് അനീഷ് മാത്യുവിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.കേസ് അന്വേഷിക്കുന്ന പുളിക്കീഴ് പൊലീസിനെതിരെ ആരോപണം കടുപ്പിക്കുകയാണ് അനീഷ് മാത്യുവിന്‍റെ കുടുംബം.പൊലീസ് മാനസികമായി പീഡിപ്പിച്ചതാണ് അനീഷിന്‍റെ ആത്മഹത്യയ്ക്ക് പിന്നിൽ എന്നാണ് കുടുംബം പറയുന്നത്.

സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത് ബന്ധുക്കളുടെ സാന്നിധ്യത്തില്‍ മാത്രം;അനീഷിന്റെ മരണത്തില്‍ പുളിക്കീഴ് പൊലീസ്

നിരണത്ത് അനീഷ് മാത്യൂ ജീവനൊടുക്കിയത് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിലെ മാനസിക സംഘര്‍ഷത്തിലാണെന്ന ആരോപണത്തില്‍ വിശദീകരണവുമായി പുളിക്കീഴ് പൊലീസ്.ഭാര്യയെയും മക്കളെയും കാണാതായതില്‍ പൊലീസ് അനീഷിനെ നിരന്തരം ചോദ്യം ചെയ്തിരുന്നുവെന്നും മാനസിക പീഡനം മൂലം അനീഷ് ജീവനൊടുക്കിയതാവാം എന്നും കുടുംബം ആരോപിച്ചിരുന്നു. എന്നാല്‍ പതിനേഴാം തീയതി ഭാര്യ റീനയെയും മക്കളെയും കാണാതായെങ്കിലും ഇരുപത്തിയൊന്നാം തീയതി മാത്രമാണ് അനീഷ് ബന്ധുക്കളെ വിവരം അറിയിച്ചതെന്നും അനീഷ് അന്വേഷണവുമായി സഹകരിച്ചില്ലെന്നും പുളിക്കീഴ് പൊലീസ് പറയുന്നു.റീനയെയും മക്കളെയും പത്തൊമ്പതാം തീയതി കാണാതായി എന്നാണ് അനീഷ് മൊഴി നല്‍കിയത്.

മാനസിക പീഡനം ഏല്‍പ്പിച്ചിരുന്നില്ല. ബന്ധുക്കളുടെ സാന്നിധ്യത്തില്‍ മാത്രമാണ് പൊലീസ് സ്റ്റേഷനിലേക്ക് അനീഷിനെ വിളിച്ചുവരുത്തിയത്. മൂന്ന് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അനീഷ് എന്നും പുളിക്കീഴ് പൊലീസ് പറഞ്ഞു.ഭാര്യയെയും രണ്ടുമക്കളെയും കാണാതായെന്ന പരാതിയില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെയാണ് പത്തനംതിട്ട കവിയൂര്‍ സ്വദേശി അനീഷ് ജീവനൊടുക്കിയതെന്ന് സഹോദരന്റെ ഭാര്യ നീതു ആരോപിച്ചിരുന്നു. രണ്ടാഴ്ച്ച മുമ്പാണ് അനീഷിന്റെ ഭാര്യ റീനയേയും രണ്ട് പെണ്‍ മക്കളെയും കാണാതായത്. ഇത് സംബന്ധിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും അനീഷിനെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് വിളിപ്പിക്കുകയും ചെയ്തിരുന്നു.

റീനയും മക്കളും ഓട്ടോ ഡ്രൈവറായ ഭര്‍ത്താവ് അനീഷ് മാത്യുവിനൊപ്പം ആലുംതുരുത്തി ചന്തയ്ക്ക് സമീപത്തെ വാടക വീട്ടിലാണ് താമസിച്ചു വന്നിരുന്നത്. ഈ വീട്ടിലാണ് അനീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂവരെയും കാണാതായ വിവരം റീനയുടെ സഹോദരന്‍ റിജോയാണ് പുളിക്കീഴ് പോലീസില്‍ അറിയിച്ചത്.അനീഷ് മാത്യൂ ജീവനൊടുക്കാന്‍ കാരണം മാനസിക പീഡനമാണെന്നായിരുന്നു നീതു ആരോപിച്ചത്.ഭാര്യയെയും മക്കളെയും കാണാതായതില്‍ പൊലീസ് അനീഷിനെ നിരന്തരം ചോദ്യം ചെയ്തിരുന്നുവെന്നും രാവിലെ പൊലീസ് സ്റ്റേഷനില്‍ ചെന്നാല്‍ രാത്രിയില്‍ മാത്രമാണ് തിരിച്ചയച്ചിരുന്നതെന്നുമായിരുന്നു നീതുവിന്റെ ആരോപണം.

Leave a Reply

spot_img

Related articles

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...

ശബരിമലയിലെ നെയ്യ് ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ദേവസ്വം

ശബരിമലയിലെ നെയ്യ് ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ദേവസ്വം.ശബരിമലയിലെ നെയ്യ് ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ദേവസ്വം സെക്രട്ടറിയുടെ റിപ്പോർട്ട്. കൃത്രിമം നടന്നിട്ടുള്ളത് എവിടെയാണന്ന് കണ്ടെത്താൻ...

ഗണേഷ് കുമാറിനെ ഉദ്ഘാടനത്തിനു വിളിച്ച കരയോഗം പിരിച്ചുവിട്ട് എൻ എസ് എസ്; നടപടി നേതൃത്വത്തെ ആക്ഷേപിച്ചെന്ന പരാതിക്ക് പിന്നാലെ

എൻ എസ് എസിന്റെ മുൻ ഡയറക്ടർ ബോർഡ് മെമ്പറും, മുൻ താലൂക്ക് യൂണിയൻ പ്രസിഡന്റുമായിരുന്ന കെ ബി ഗണേഷ്‌ കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ച കരയോഗം...

മോട്ടോർ വാഹന വകുപ്പിലെ അഴിമതി തടയാൻ കർശന നടപടികളുമായി ഗതാഗത കമ്മീഷണറുടെ പുതിയ സർക്കുലർ

മോട്ടോർ വാഹന വകുപ്പിലെ അഴിമതി തടയാൻ കർശന നടപടികളുമായി ഗതാഗത കമ്മീഷണറുടെ പുതിയ സർക്കുലർ .ഫീൽഡ് ഡ്യൂട്ടിക്ക് പോകുന്ന ഉദ്യോഗസ്ഥർ എല്ലാ ദിവസവും ഡ്യൂട്ടി...