ബോളിവുഡ് താരം അക്ഷയ്കുമാര്‍ കുമാര്‍ ഗുരുവായൂരിൽ സന്ദർശനം നടത്തി.ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി അക്ഷയ് കുമാര്‍ ശ്രീകൃഷ്ണ കോളജിലെ ഹെലിപാഡില്‍ വന്നിറങ്ങിയത് കേരളീയ വേഷമണിഞ്. മുണ്ടും കുര്‍ത്തയും അണിഞ്ഞ് ആണ് ഹെലികോപ്ടറില്‍ നിന്നിറങ്ങിയത്. ഗ്രൗണ്ടില്‍ വ്യായാമം ചെയ്യുന്നവര്‍ക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യാനും താരം മടിച്ചില്ല. ശ്രീവത്സവം ഗെസ്റ്റ്് ഹൗസിൽഎത്തി ആചാരപരമായ വേഷങ്ങള്‍ ധരിച്ച് ക്ഷേത്ര ദര്‍ശനത്തിനായി ഇറങ്ങി. അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാറിനൊപ്പമാണ് താരം ക്ഷേത്രത്തിലേക്ക് പോയത്.

