മകന്റെ പാലുകാച്ചലിന് അച്ഛൻ കോടീശ്വരൻ; കൃഷ്ണൻകുട്ടിയ്‌ക്കും കുടുംബത്തിനും ഇരട്ടിമധുരം

മകന്റെ വീടിന്റെ പാലുകാച്ചല്‍ ദിനത്തില്‍ പിതാവിനെ തേടി ഭാഗ്യദേവതയെത്തി. ഭീമനാട് പെരിമ്ബടാരി പുത്തൻപള്ളിയാലില്‍ കൃഷ്ണൻകുട്ടിക്കാണ് കേരള സർക്കാർ സമൃദ്ധി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ഒരു കോടിയാണ് ലഭിച്ചത്.ഇന്നലെയായിരുന്നു നറുക്കെടുപ്പ്. കൃഷ്ണൻകുട്ടി കൂലിപ്പണിക്കാരനാണ്.കൃഷ്ണൻകുട്ടിക്ക് സംസാര ശേഷി ഇല്ല. കേള്‍ക്കാനും സാധിക്കില്ല. അദ്ദേഹം പലപ്പോഴും മൂന്നുംനാലും ടിക്കറ്റുകള്‍ ഒന്നിച്ചെടുക്കാറുണ്ട്. മുമ്ബ് ചെറിയ സമ്മാനങ്ങളും അടിച്ചിട്ടുണ്ട്. ഭാര്യയും മൂന്ന് മക്കളുമാണ് കൃഷ്ണൻകുട്ടിക്കുള്ളത്. ഇന്നലെ മൂത്തമകൻ അനീഷ് ബാബുവിന്റെ വീടിന്റെ പാലുകാച്ചലായിരുന്നു.ഇതിനിടയിലാണ് പെരിമ്പടാരിയിലെ ലോട്ടറി വില്‍പ്പനക്കാരനായ മാമ്പറ്റ അബ്ദുവില്‍ നിന്ന് വാങ്ങിയ MV122462 എന്ന നമ്ബരിന് സമ്മാനമടിച്ചത്. നാല് ലോട്ടറിയായിരുന്നു അദ്ദേഹം വാങ്ങിയിരുന്നത്.ഇതിലൊന്നിന് സമ്മാനം ലഭിച്ചതായി അബ്ദു തന്നെയാണ് അറിയിച്ചത്. ടിക്കറ്റ് സൗത്ത് ഇന്ത്യൻ ബാങ്കില്‍ ഏല്‍പ്പിച്ചിട്ടുണ്ട്.ഇന്നലെയായിരുന്നു നറുക്കെടുപ്പ്.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....