ബംഗളൂരുവിൽ പാമ്പിന്‍റെ കടിയേറ്റ് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ മരിച്ചു

ബംഗളൂരുവിൽ പാമ്പിന്‍റെ കടിയേറ്റ് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ മരിച്ചു. ബന്നേര്‍ഘട്ട രംഗനാഥ ലേഔട്ടില്‍ മഞ്ജുപ്രകാശ്(41) ആണ് മരിച്ചത്. ശനിയാഴ്‌ചയാണ് സംഭവം. കടയില്‍ പോയി തിരിച്ചെത്തിയ മഞ്ജു പ്രകാശ് വീടിന് പുറത്ത് ചെരിപ്പ് ഊരിയിട്ട് വിശ്രമിക്കാന്‍ പോയിരുന്നു. ഒരു മണിക്കൂറിന് ശേഷം ചെരിപ്പിന് സമീപം പാമ്പു ചത്തു കിടക്കുന്നത് വീട്ടുകാര്‍ കണ്ടു. ഉടന്‍ മഞ്ജുവിന്‍റെ മുറിയിലെത്തി നോക്കിയപ്പോള്‍ വായില്‍ നുരയും പതയും വന്ന നിലയില്‍ കട്ടിലില്‍ കിടക്കുന്നതാണ് കണ്ടത്. കാലില്‍ കടിയേറ്റ പാടും ഉണ്ടായിരുന്നു. കാലിലില്‍ നിന്ന് ചോരയും പൊടിയുന്നുണ്ടായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

2016ൽ ഉണ്ടായ ബസ് അപകടത്തെ തുടര്‍ന്ന് യുവാവിന്‍റെ കാലിന് പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്ന് ശസ്‌ത്രക്രിയ നടത്തിയിരുന്നു. ഇതുമൂലം കാലിലെ സ്‌പര്‍ശന ശേഷി നഷ്‌ടപ്പെട്ടതിനാല്‍ പാമ്പ് കടിയേറ്റത് അറിയാതിരുന്നതാണ് മരണകാരണമെന്നാണ് സൂചന. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.മഞ്ജു പ്രകാശ് ചെരുപ്പ് ധരിച്ചാണ് പുറത്ത് പോയത്. എന്നാല്‍ ചെരിപ്പിനുള്ളില്‍ പതിയിരുന്ന പാമ്പ് യുവാവിന്‍റെ പെരുവിരലില്‍ കടിക്കുകയായിരുന്നു. ഇതറിയാതെ യുവാവ് പുറത്ത് പോയി അരമണിക്കൂറിനുള്ളില്‍ വീട്ടില്‍ തിരിച്ചെത്തുകയും ചെയ്‌തു. പിന്നീട് ജോലിക്കാരന്‍ പറഞ്ഞതനുസരിച്ച് വീട്ടുകാര്‍ ചത്ത പാമ്പിനെ കണ്ടെത്തുകയായിരുന്നു.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....