ആശമാർക്ക് ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി

വയനാട് പാർലമെന്റ് മണ്ഡലത്തിലെ ആശമാർക്ക് ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എം.പി. പാർലമെന്റ് മണ്ഡലതല ഉദ്ഘാടനം മുക്കത്ത് കെ.പി.സി.സി. വർക്കിങ്ങ് പ്രസിഡന്റ് എ.പി. അനിൽ കുമാർ എം.എൽ.എ. നിർവഹിച്ചു. ഓണാശംസകൾ നേർന്നും അവരുടെ സേവനങ്ങളെ പ്രകീർത്തിച്ചു കൊണ്ടുള്ള കത്തും ആശമാർക്ക് കൈമാറി. ആശമാരുടെ സേവനത്തിന് മാന്യമായ വേതനം നൽകുകയെന്നത് നാടിന്റെ കടമയാണെന്നും അതിനു വേണ്ടിയുള്ള പോരാട്ടത്തിൽ താൻ കൂടെയുണ്ടെന്നും ആശംസാ സന്ദേശത്തിൽ പ്രിയങ്ക ഗാന്ധി എം.പി. ഉറപ്പ് നൽകി. സന്നദ്ധ സേവനമായി ആരംഭിച്ച ആശ പ്രവർത്തനം ഇന്ന് മുഴുവൻ സമയ പ്രവർത്തനമായി മാറിയിരിക്കുന്നു. കോവിഡ് കാലത്തെ കേരളത്തിന്റെ പോരാട്ടത്തിന്റെ നെടുംതൂണ് ആശ പ്രവർത്തകരായിരുന്നുവെന്നും കുടുംബത്തിലെ ഉത്തരവാദിത്വങ്ങളും ആശ എന്ന ഉത്തരവാദിത്വവും നിർവഹിക്കുന്നത് എളുപ്പമല്ല, എന്നിട്ടും സമർപ്പണബോധത്തോടെ നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനമർഹിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി എം.പി. കത്തിൽ പറഞ്ഞു. കോവിഡ് സമയത്ത് വയനാട്ടിലെ ആശമാരുടെ സേവനത്തിന് ആദരമായി രാഹുൽ ഗാന്ധി എം.പിയും ഓണക്കോടി നൽകിയിരുന്നു.

കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീൺ കുമാർ അദ്ധ്യക്ഷത വഹിച്ചു. കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത രാജൻ പ്രിയങ്ക ഗാന്ധി എം.പി. യുടെ സന്ദേശം വായിച്ചു. യുഡിഎഫ് ചെയർമാൻ സി. കെ. കാസിം, കൺവീനർ കെടി മൻസൂർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ദിവ്യ ഷിബു,ബിന്ദു ജോൺസൻ,അലക്സ് തോമസ്,നജിമുന്നിസ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ബോസ് ജേക്കബ്,അംബിക എം,ബാബു പൈക്കാട്ട് , സി.ജെ .ആന്റണി, പി.ജി .മുഹമ്മദ് ,ജോബി എലന്തൂർ , സൂഫിയാൻ , എം.ടി അഷ്‌റഫ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

spot_img

Related articles

ചിരിയുള്ള കാലത്തോളം ആ കഥാപാത്രങ്ങൾ ജീവിക്കും; പ്രിയ നടൻ സലിം കുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട

മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന് കണ്ണീരോടെ വിട നൽകി കേരളം. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചു. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച്...

ചിരിക്ക് പിന്നിലെ രാഷ്ട്രീയവും സൈബർ ഇടങ്ങളിലെ അസഹിഷ്ണുതയും: സലിം കുമാറിന്റെ വേട്ടയാടപ്പെടുന്ന നിലപാടുകൾ

കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിൽ സലിം കുമാർ എന്ന കലാകാരൻ എക്കാലത്തും വേറിട്ടുനിൽക്കുന്നത് അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടുകൾ കൊണ്ടാണ്. കേവലം ഒരു സിനിമാതാരം എന്നതിലുപരി,...

ചിരിക്ക് പിന്നിലെ ഗൗരവക്കാരൻ: സലിം കുമാറിൻ്റെ രാഷ്ട്രീയവും നിലപാടുകളും

മലയാള സിനിമയിൽ അഭിനയത്തിനപ്പുറം തന്റേതായ വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയാൻ ധൈര്യം കാണിച്ച ചുരുക്കം ചില കലാകാരന്മാരിൽ ഒരാളാണ് സലിം കുമാർ. സിനിമയിലെ തിരശ്ശീലയിൽ...

ചിരിമുതൽ കണ്ണീർ വരെ: സലിം കുമാർ അനശ്വരമാക്കിയ കഥാപാത്രങ്ങളിലൂടെ ഒരു യാത്ര

മലയാളി പ്രേക്ഷകരുടെ മനസ്സിൽ സലിം കുമാർ എന്ന പേര് കേൾക്കുമ്പോൾ ആദ്യം തെളിയുന്നത് ഒരുപിടി പൊട്ടിച്ചിരിപ്പിക്കുന്ന മുഖങ്ങളാണ്. എന്നാൽ കേവലം ഒരു ഹാസ്യനടൻ എന്നതിലുപരി,...