‘അക്ഷരം മ്യൂസിയ’ത്തിന്റെ രണ്ട്, മൂന്ന്, നാല് ഘട്ടങ്ങൾക്ക് ഭരണാനുമതി

കേരള സർക്കാരിന്റെ നേതൃത്വത്തിൽ സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള കോട്ടയം നാട്ടകത്ത് പ്രവർത്തിക്കുന്ന ‘അക്ഷരം മ്യൂസിയ’ ത്തിന്റെ രണ്ട്, മൂന്ന്, നാല് ഘട്ടങ്ങൾക്ക് ഭരണാനുമതിയായി.14 കോടി 98ലക്ഷം രൂപbചെലവിൽ കിഫ്ബി ഫണ്ട് വിനിയോഗിച്ച് നടപ്പാക്കുന്നതിനാണ് മന്ത്രിസഭാ യോഗം ഭരണാനുമതി നൽകിയതെന്ന് മന്ത്രി വി.എൻ വാസവൻ അറിയിച്ചു.ഒന്നാംഘട്ടം പൂർത്തിയായ അക്ഷരം മ്യൂസിയത്തിന്റെ വരും ഘട്ടങ്ങളും 25000 സ്ക്വയർഫീറ്റ് വിസ്തീർണ്ണത്തിലാണ് വിഭാവനം ചെയ്യുന്നത്.

ഇന്ത്യയിലെയും ലോകത്തിലെയും ഭാഷകളുടെയും ലിപികളുടെയും പരിണാമ ചരിത്രം, മലയാള കവിത സാഹിത്യ ചരിത്രം, ഗദ്യ സാഹിത്യ ചരിത്രം, വൈജ്ഞാനിക സാഹിത്യം എന്നിവ അടങ്ങുന്ന വിപുലമായ ഗ്യാലറികളാണ് അടുത്തഘട്ടത്തിൽ.മ്യൂസിയത്തിൽ പ്രദർശന ഗാലറികളോടൊപ്പം തന്നെ ആക്ടിവിറ്റി കോർണറുകൾ, ഡിജിറ്റൈസേഷൻ ലാബ്, ഓഡിയോ-വിഡീയോ സ്റ്റുഡിയോ, ചിൽഡ്രൻസ് പാർക്ക്, വിപുലമായ പുരാരേഖാ–പുരാവസ്തു ശേഖരങ്ങൾ, കൺസർവേഷൻ യൂണിറ്റ്, പുസ്തകങ്ങളുടെ പ്രഥമ പതിപ്പുകളുടെ ശേഖരം, , ലൈബ്രറി കോംപ്ലക്സ്, വിശാലമായ പാർക്കിംഗ് സൗകര്യം എന്നിവഉൾപ്പെടുത്തിയിട്ടുണ്ട്.എപ്പിഗ്രാഫി, മ്യൂസിയോളജി, ആർക്കൈവിംഗ്, കൺസർവേഷൻ, പ്രിന്റ്റിംഗ് ടെക്നോളജി എന്നീ ഇനങ്ങളിലായി ഹ്രസ്വകാല പഠന-പരിശീലന പരിപാടികളും നടപ്പിലാക്കാൻ ലക്ഷ്യമിടുന്നുണ്ട്. കൂടാതെ ലോക ഭാഷ ലിപികൾ, മലയാള കാവ്യപാരമ്പ്യം, മലയാള ഗദ്യസാഹിത്യം, വൈജ്ഞാനിക സഹിത്യം, ലൈബ്രറി, സംവേദാത്മകമായ ക്ലാസ് മുറികൾ എന്നിവയും ഈ ഘട്ടങ്ങളിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി വി.എൻ വാസവൻ വർത്താകുറിപ്പിലൂടെ അറിയിച്ചു.

Leave a Reply

spot_img

Related articles

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...

ശബരിമലയിലെ നെയ്യ് ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ദേവസ്വം

ശബരിമലയിലെ നെയ്യ് ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ദേവസ്വം.ശബരിമലയിലെ നെയ്യ് ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ദേവസ്വം സെക്രട്ടറിയുടെ റിപ്പോർട്ട്. കൃത്രിമം നടന്നിട്ടുള്ളത് എവിടെയാണന്ന് കണ്ടെത്താൻ...

ഗണേഷ് കുമാറിനെ ഉദ്ഘാടനത്തിനു വിളിച്ച കരയോഗം പിരിച്ചുവിട്ട് എൻ എസ് എസ്; നടപടി നേതൃത്വത്തെ ആക്ഷേപിച്ചെന്ന പരാതിക്ക് പിന്നാലെ

എൻ എസ് എസിന്റെ മുൻ ഡയറക്ടർ ബോർഡ് മെമ്പറും, മുൻ താലൂക്ക് യൂണിയൻ പ്രസിഡന്റുമായിരുന്ന കെ ബി ഗണേഷ്‌ കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ച കരയോഗം...

മോട്ടോർ വാഹന വകുപ്പിലെ അഴിമതി തടയാൻ കർശന നടപടികളുമായി ഗതാഗത കമ്മീഷണറുടെ പുതിയ സർക്കുലർ

മോട്ടോർ വാഹന വകുപ്പിലെ അഴിമതി തടയാൻ കർശന നടപടികളുമായി ഗതാഗത കമ്മീഷണറുടെ പുതിയ സർക്കുലർ .ഫീൽഡ് ഡ്യൂട്ടിക്ക് പോകുന്ന ഉദ്യോഗസ്ഥർ എല്ലാ ദിവസവും ഡ്യൂട്ടി...