‘കേരള സൈബർ സുരക്ഷാ സമ്മിറ്റ് 2025’ ലോഗോ പ്രകാശനം ചെയ്തു

കേരളത്തിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും സൈബർ സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ‘കേരള സൈബർ സുരക്ഷാ സമ്മിറ്റ് (KCSS) 2025’-ന്റെ ലോഗോ, ഡി ജി പിയും, വിജിലൻസ് ആൻഡ് ആന്റി-കറപ്ഷൻ ബ്യൂറോ ഡയറക്ടറും ആയ മനോജ് എബ്രഹാം പ്രകാശനം ചെയ്തു. കൊച്ചിയിൽ 2025 ഒക്ടോബർ 11-ന് നടക്കുന്ന സമ്മിറ്റ് വ്യവസായ മന്ത്രി പി രാജീവ് ഉൽഘാടനം ചെയ്യും. കേരള സ്റ്റാർട്ടപ്പ് മിഷൻ സി ഇ ഒ അനൂപ് അംബിക വിശിഷ്ടാതിഥിയായും പങ്കെടുക്കും. വ്യവസായ സംഘടനകളായ സി ഐ ഐ, ടൈ-കേരള, കെ എം എ, കൊച്ചി ചേംബർ എന്നിവയും സമ്മിറ്റിന്റെ ഭാഗമാകും.

ആറ് രാജ്യങ്ങളിൽ പ്രവർത്തനങ്ങളുള്ള ഇൻഫോടെക്, മൾട്ടി-ക്ലൗഡ്, സൈബർ സുരക്ഷാ രംഗങ്ങളിൽ വിദഗ്ദ്ധരായ എഫ് 9 ഇൻഫോടെക്, കേരള സർക്കാരുമായും കേരള സ്റ്റാർട്ടപ്പ് മിഷനുമായും സഹകരിച്ചാണ് ഈ സമ്മിറ്റ് സംഘടിപ്പിക്കുന്നത്. ചെറുകിട വ്യവസായങ്ങൾക്ക് സൈബർ സുരക്ഷയെക്കുറിച്ച് സൗജന്യമായി വിലയിരുത്താനും, ബോധവൽക്കരണ ശിൽപ്പശാലകൾ, സിമുലേഷൻ പരിശീലനങ്ങൾ, വിജ്ഞാന കൈമാറ്റ സെഷനുകൾ എന്നിവ നടത്താനും സമ്മിറ്റ് ലക്ഷ്യമിടുന്നു.’കേരള സൈബർ സുരക്ഷാ സമ്മിറ്റ് 2025′ കേരളത്തിന്റെ സൈബർ എക്കോസിസ്റ്റത്തെ കൂടുതൽ ശക്തിപ്പെടുത്തി, നവീകരണവും കൂട്ടായ്മയും വഴി കേരളത്തെ ഗ്ലോബൽ സൈബർ സുരക്ഷയിൽ കൂടുതൽ ശക്തമാക്കുമെന്ന് സംഘാടകർ അറിയിച്ചു.

Leave a Reply

spot_img

Related articles

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...

പ്ലസ് വണ്‍ പ്രവേശനം; അലോട്ട്മെന്റ് പടികള്‍ക്ക് ഇന്ന് തുടക്കം

ഒന്നാംവർഷ ഹയർ സെക്കൻഡറി വൊക്കേഷണല്‍ ഹയർ സെക്കൻഡറി പ്രവേശനത്തിൻ്റെ ഭാഗമായുള്ള അലോട്ട്ന്റ്മെന്റ് നടപടികള്‍ക്ക് ഇന്ന് തുടക്കം.ട്രയല്‍ അലോട്ട്മെൻറ് ഇന്ന് പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ ഔദ്യോഗിക...

സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലർട്ടുകള്‍. കോഴിക്കോട്, കണ്ണൂർ, കാസർ‌കോട് ജില്ലകളിലാണ് ഓറഞ്ച്...