31 പേര്‍കൂടി പൊലീസ് സേനയുടെ ഭാഗമായി

മലപ്പുറം എംഎസ്പി ഗ്രൗണ്ടില്‍ പരിശീലനം പൂർത്തിയാക്കിയ സീനിയർ സിവിൽ പോലീസ് ഓഫീസർമാരുടെ പാസ്സിങ് ഔട്ട്‌ പരേഡ് നടന്നു.പരിശീലനം പൂര്‍ത്തിയാക്കിയ 31 പേര്‍ കൂടി പൊലീസിന്റെ ഭാഗമായി. മലപ്പുറം എംഎസ്പി ഗ്രൗണ്ടില്‍ നടന്ന പാസിങ് ഔട്ട് പരേഡില്‍ സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ അഭിവാദ്യം സ്വീകരിച്ചു. എഡിജിപി എസ്. ശ്രീജിത്ത്, ഡിഐജി അരുള്‍ ആര്‍ ബി കൃഷ്ണ, എംഎസ്പി കമാന്‍ഡന്റ് കെ. സലിന്‍ എന്നിവര്‍ പങ്കെടുത്തു. എംഎസ്പി അസി. കമാന്‍ഡന്റ് കെ.വി. രാജേഷ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ തസ്തികയിലാണ് പരിശീലനം നേടിയവര്‍ നിയമിതരായത്.

കോട്ടയം സ്വദേശി ആല്‍ബിന്‍ കെ. ജെയിംസണ്‍ പരേഡ് നയിച്ചു. പരിശീലന കാലയളവില്‍ മികവ് തെളിയിച്ചവര്‍ക്ക് പോലീസ് മേധാവി പുരസ്‌കാരം നല്‍കി. ഇന്‍ഡോര്‍ വിഭാഗത്തില്‍ അഭിജിത്ത് രാജേന്ദ്രനും ഔട്ട്ഡോര്‍ വിഭാഗത്തില്‍ ആല്‍ബിന്‍ കെ. ജയിംസണും ഷൂട്ടിങ് വിഭാഗത്തില്‍ കെ. സുജീഷും പുരസ്‌കാരം നേടി. സേനയുടെ ഭാഗമായവരില്‍ അഞ്ച് പേര്‍ ബിരുദാനന്തര ബിരുദം നേടിയവരാണ്. 16 പേര്‍ ബിരുദ യോഗ്യതയുള്ളവരും മൂന്ന് പേര്‍ ഡിപ്ലോമ കഴിഞ്ഞവരും ഏഴ് പേര്‍ പ്ലസ്ടു യോഗ്യത ഉള്ളവരുമാണ്.

Leave a Reply

spot_img

Related articles

റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം

എറണാകുളം അയ്യമ്പള്ളിയില്‍ റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം.കലാകാരി ഷീജ കളപ്പുര ആണ് അയല്‍വാസിയുടെ ആക്രമണത്തിനിരയായത്. എറണാകുളം അയ്യമ്പള്ളിയില്‍...

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി, അതിജീവിതയുടെ ഹർജി പരിഗണിക്കുക മറ്റൊരു ബെഞ്ച്.നടിയെ ആക്രമിച്ച കേസിലെ...

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...