സംസ്ഥാന അധ്യാപക  അവാർഡുകൾ  പ്രഖ്യാപിച്ചു

2025-ലെ സംസ്ഥാന അധ്യാപക അവാർഡുകൾ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ രംഗത്ത് മികച്ച സേവനം കാഴ്ചവെച്ച 20 അധ്യാപകരെയാണ് വിവിധ വിഭാഗങ്ങളിലായി ഇത്തവണ അവാർഡിനായി തിരഞ്ഞെടുത്തത്. ലോവർ പ്രൈമറി, അപ്പർ പ്രൈമറി, സെക്കന്ററി, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി എന്നീ വിഭാഗങ്ങളിലെ അധ്യാപകരാണ് അവാർഡിനർഹരായത്. പാഠ്യ-പാഠ്യേതര രംഗങ്ങളിലെ മികവ്, മാതൃകാ ക്ലാസ്സുകൾ, അഭിമുഖത്തിലെ പ്രകടനം എന്നിവ വിലയിരുത്തിക്കൊണ്ടാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. സെപ്റ്റംബർ 10ന് വൈകുന്നേരം 2.30ന് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും.
ലോവർ പ്രൈമറി വിഭാഗത്തിൽ ബീന ബി. (ഗവ. എൽ.പി. സ്‌കൂൾ, പാട്ടത്തിൽ), ബിജു ജോർജ്ജ് (സെന്റ് തോമസ് എൽ.പി.എസ്., കോമ്പയാർ),  സെയ്ത് ഹാഷിം കെ. (വി.എൽ.പി.എസ്.ടി.എ.യു.പി. സ്‌കൂൾ, കുന്നുമ്മൽ),  ഉല്ലാസ് കെ. (ഗവ. മുഹമ്മദൻസ്എ ച്ച്.എസ്.എൽ.പി.എസ്., ആലപ്പുഴ),  വനജകുമാരി കെ. (എ.യു.പി. സ്‌കൂൾ കുറ്റിക്കോൽ) എന്നിവരും അപ്പർ പ്രൈമറി വിഭാഗം ത്തിൽ  അജിത എസ്. (പ്രബോധിനി യു.പി.എസ്., വക്കം),  സജിത്ത് കുമാർ വി.കെ. (മധുസൂദനൻ തങ്ങൾ സ്മാരക ഗവ. യു.പി. സ്‌കൂൾ മട്ടന്നൂർ), സൈജൻ ടി. (ഗവ. വി.എച്ച്.എസ്.എസ്., അയ്യന്തോൾ),  അഷ്റഫ് മോളയിൽ (ഗവ. എം.യു.പി.എസ്. അരീക്കോട്),  മുഹമ്മദ് മുസ്തഫ ടി. പി. (ഗവ. യു.പി. സ്‌കൂൾ പുറത്തൂർ) എന്നിവരും സെക്കന്ററി വിഭാഗത്തിൻ ഗിരീഷ് പി. (കെ.എ.എച്ച്.എച്ച്.എസ്.എസ്., കോട്ടോപ്പാടം), സജിമോൻ വി. പി. (സി.കെ. മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂൾ, കോരുത്തോട്),  വിൻസി വർഗ്ഗീസ് (സേക്രട്ട് ഹാർട്ട് സി.ജി.എച്ച്.എസ്.എസ്., തൃശ്ശൂർ),  സജിത് കുമാർ പി. എം. (ഗവ. എച്ച്.എസ്.എസ്., മമ്പറം),  പ്രശാന്ത് എം. (എസ്.ഐ. എച്ച്.എസ്.എസ്., ഉമ്മത്തൂർ) എന്നിവരും ഹയർ സെക്കന്ററി വിഭാഗത്തിൽ കൊച്ചനുജൻ എൻ. (ഗവ. എച്ച്.എസ്.എസ്., കുലശേഖരപുരം),  സുധീർ എം. (ഗവ. എച്ച്.എസ്.എസ്., കൊടകര),  രാധീഷ്‌കുമാർ എൻ. (എസ്. എൻ. ട്രസ്റ്റ്സ് എച്ച്.എസ്.എസ്., പള്ളിപ്പാടം),  നൗഫൽ. എ (ഗവ. എച്ച്.എസ്.എസ്. കിളിമാനൂർ) എന്നിവരും  വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗത്തിൽ  ബിജു കെ. എസ്. (ഗവ. വി.എച്ച്.എസ്.എസ്., ചോറ്റാനിക്കര),  ഷൈനി ജോസഫ് (ടി.ടി.ടി.എം. വി.എച്ച്.എസ്.എസ്., വടശ്ശേരിക്കര),  ഷൈജിത്ത് ബി. റ്റി. (ഗവ. വി.എച്ച്.എസ്.എസ്. (ബോയ്സ്), കൊട്ടാരക്കര) എന്നിവരും പുരസ്‌കാരത്തിനർഹരായതായി മന്ത്രി അറിയിച്ചു.
പുരസ്‌കാര പ്രഖ്യാപനത്തോടൊപ്പം, പൊതുവിദ്യാലയങ്ങളിലെ അധ്യാപകരായ എഴുത്തുകാർക്കുള്ള പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ പുരസ്‌കാരവും മന്ത്രി പ്രഖ്യാപിച്ചു. സർഗ്ഗാത്മക സാഹിത്യ വിഭാഗത്തിൽ ഡോ. ടി. കെ. അനിൽകുമാർ (ഗവ. ഗേൾസ് എച്ച്.എസ്.എസ്., തലശ്ശേരി), വൈജ്ഞാനിക സാഹിത്യ വിഭാഗത്തിൽ പ്രകാശൻ കരിവള്ളൂർ (ഗവ. യു.പി.എസ്., കോട്ടിക്കുളം), ബാലസാഹിത്യ വിഭാഗത്തിൽ  സുധ തെക്കേമഠം (ജി.ജെ.എച്ച്.എസ്.എസ്., നടുവട്ടം) എന്നിവർ പുരസ്‌കാരത്തിന് അർഹരായി. 10,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് ഈ പുരസ്‌കാരം.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...