അജ്ഞാത വാഹനം ഇടിച്ചു മരണപ്പെടുന്നവര്‍ക്ക്/പരിക്ക് പറ്റുന്നവര്‍ക്കുള്ള നഷ്ടപരിഹാരം അനുവദിക്കുന്നതിനായി അപകടത്തില്‍ പരിക്ക് പറ്റുന്ന ആള്‍ക്കോ ബന്ധുക്കള്‍ക്കോ, മരണപ്പെട്ട ആളുകളുടെ ബന്ധുക്കള്‍ക്കോ ക്ലെയിം എന്‍ക്വയറി ഓഫീസര്‍മാര്‍ ആയിട്ടുള്ള
ആർ ഡി ഒ/തഹസില്‍ദാര്‍ മുമ്പാകെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ് എന്ന് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു. ഇത്തരം അപകടങ്ങളിൽ നഷ്ടപരിഹാരം അനുവദിക്കുന്നതിനായിട്ടുള്ള പദ്ധതിയായ ഹിറ്റ് ആൻഡ് റൺ മോട്ടോർ ആക്സിഡന്റ് സ്കീം-2022രാജ്യത്ത് നിലവിലുണ്ടെന്നും ആർ ടി ഒ അറിയിച്ചു.

