സൗന്ദര്യവൽക്കരിച്ച രാമഞ്ചിറ റൗണ്ട് എബൌട്ട് നാടിനു സമർപ്പിച്ചു

തിരുവല്ല നഗരത്തിന്റെ പ്രവേശന കവാടമായ രാമഞ്ചിറ ബൈപാസ് ജംഗ്ഷനിൽ പണിതീർത്ത ഉദ്യാനം തിരുവല്ല എം എൽ എ അഡ്വ. മാത്യു ടി . തോമസ് നാടിനു സമർപ്പിച്ചു.

തിരുവല്ല നഗരം മനോഹരമാക്കുന്നതിന്റെ മുന്നോടിയാണ് അതിന്റെ പ്രവേശനകവാടങ്ങൾ മനോഹരമാക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

മനോഹരമാക്കപ്പെട്ട പ്രദേശങ്ങൾ സാമൂഹികവിരുദ്ധരുടെ കടന്നുകയറ്റത്തിൽനിന്നു സംരക്ഷിക്കുവാനും പരിപാലിക്കുവാനും പോലീസ് ഡിപ്പാർട്മെന്റും നഗരസഭയും മുൻകൈ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ടി എം എം ഗ്രൂപ്പ് ചെയർമാൻ ജോർജ്ജ് കോശി മൈലപ്ര യോഗത്തിൽ അധ്യക്ഷത വഹിച്ചു.
തിരുവല്ല നഗരസഭാ ചെയർപേഴ്സൺ അനു ജോർജ്ജ്, തിരുവല്ല ഡിവൈഎസ്പി ആഷാദ് എസ, പിഡ്ബ്ലിയുഡി എഇഇ ശുഭ പി കെ , ടി എം എം സെക്രട്ടറി ബെന്നി ഫിലിപ്പ്, ട്രഷറാർ എബി ജോർജ്ജ്, അഡ്മിനിസ്ട്രേറ്റ് ജോർജ്ജ് മാത്യു, നഗരസഭാംഗം മാത്യൂസ് ചാലക്കുഴി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു .തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയുടെ നേതൃത്വത്തിൽ ആണ് സൗന്ദര്യവൽക്കരണ പദ്ധതി നടപ്പാക്കിയത്.

Leave a Reply

spot_img

Related articles

വിവരാവകാശ നിയമത്തിന്റെ ശക്തിയും ദൗര്‍ബല്യവും ഉദ്യോഗസ്ഥരെന്ന് കമീഷണര്‍ ഡോ. എ അബ്ദുല്‍ ഹക്കീം

വിവരാവകാശ നിയമത്തിന്റെ ശക്തിയും ദൗര്‍ബല്യവും ഉദ്യോഗസ്ഥരാണെന്ന് സംസ്ഥാന വിവരാവകാശ കമീഷണര്‍ ഡോ. എ അബ്ദുല്‍ ഹക്കീം. കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വിവരാവകാശ...

പ്രൊഫ. എം.ജി.എസ്. നാരായണൻ അന്തരിച്ചു

പ്രമുഖ ചരിത്രപണ്ഡിതനും അദ്ധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ. എം.ജി.എസ്. നാരായണൻ അന്തരിച്ചു. 92 വയസായിരുന്നു.കോഴിക്കോട് മലാപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം.1932 ഓഗസ്റ്റ് 20 നു്‌ പൊന്നാനിയിൽ ആയിരുന്നു...

ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു.തൃശൂർ അയ്യന്തോളിലെ ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിലാണ് രാത്രിയോടെ സ്ഫോടക...

ഡോക്ടർ ജോർജ് മാത്യു പുതിയിടം അന്തരിച്ചു

പാവങ്ങളുടെ ഡോക്ടർ എന്ന പേരിൽ സാധാരണക്കാരുടെ മനസിൽ ഇടംപിടിച്ച പൈക പുതിയിടം ഹോസ്പിറ്റൽ ഉടമ ഡോക്ടർ ജോർജ് മാത്യു പുതിയിടം അന്തരിച്ചു.ഏറെ നാളായി കാൻസർ...