അരിയുമായി പോകുകയായിരുന്ന ചരക്ക് ലോറിക്ക് തീപിടിച്ചു

അരിയുമായി പോകുകയായിരുന്ന ചരക്ക് ലോറിക്ക് തീപിടിച്ചു. എറണാകുളം മൂത്തകുന്നത്താണ് സംഭവം. ലോറിക്ക് പിന്നാലെ വന്ന വാഹന യാത്രികർ ലോറിയിൽ നിന്നും പുക ഉയരുന്നത് കണ്ട് ഡ്രൈവറെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ ലോറി ഡ്രൈവർ വാഹനം നിർത്തി പുറത്തിറങ്ങി.ലോറി ഭാഗികമായി കത്തി നശിച്ചു. ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്. എറണാകുളത്തു നിന്നും കൊടുങ്ങല്ലൂരിലേക്ക് അരിയുമായി പോയ ചരക്ക് ലോറിയാണ് തീ പിടിച്ചത്. ഷോട്ട് സർക്യൂട്ട് ആകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

spot_img

Related articles

ഇന്ന് 3 ഡിഗ്രി വരെ ചൂട് കൂടാം; മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 ഡിഗ്രി മുതല്‍ 3 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ...

ആത്മഹത്യാ നിരക്കിൽ കേരളം മുന്നിൽ

ആത്മഹത്യാ നിരക്കിൽ കേരളം മുന്നിലെന്ന് സി.എ.ജി റിപ്പോർട്ട്. എസ്‌.ഡി.ജി ഇന്ത്യ സൂചിക 2020-21 പ്രകാരം കേരളത്തിലെ ആത്മഹത്യാനിരക്ക് ഒരു ലക്ഷം ജനസംഖ്യക്ക് 24.3 ആണ്....

പി.വി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം

ആലുവയില്‍ 11 ഏക്കര്‍ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്നതില്‍ പി.വി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം. വിഷയത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ് വിശദമായ...

ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും ഇന്ന് പണിമുടക്കും

ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും ഇന്ന് പണിമുടക്കും. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം താത്കാലികമായി തടസ്സപ്പെട്ടേക്കാം.ഭരണമുന്നണിയുടെ ഭാഗമായ സിപിഐയുടെ സർവീസ്...