റെഡ് അലേർട്ട് ദിവസം കളക്ടറുടെ ഉത്തരവ് ലംഘിച്ച് പ്രവർത്തിച്ച ട്യൂഷൻ സെന്ററിന്റെ പേരിൽ കേസെടുത്തു

വയനാട് ജില്ലയിൽ മഴ ശക്തമായതിനെത്തുടർന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ച ദിവസം ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കളക്ടറുടെ ഉത്തരവ് ലംഘിച്ച് പ്രവർത്തിച്ചതിനാണ് കേസ്. കളക്ടറുടെ ഉത്തരവ് ലംഘിച്ചതിനും പൊതുജനസുരക്ഷയ്ക്ക് വീഴ്ചയുണ്ടാക്കുന്ന തരത്തിൽ പ്രവർത്തിച്ചതിനുമാണ് കേസെടുത്തത്. റെഡ് അലേർട്ട് ദിവസം വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് കളക്ട‌ർ അവധി പ്രഖ്യാപിക്കുകയും ട്യൂഷൻ സെൻ്ററുകൾ ഉൾപ്പെടെ പ്രവർത്തിക്കരുതെന്ന് നിർദേശിക്കുകയും ചെയ്‌തിരുന്നു. എന്നാൽ വിന്റേജ് ട്യൂഷൻ സെന്റർ ഇത് ലംഘിക്കുകയായിരുന്നു. ട്യൂഷൻ സെന്ററിലെത്തിയ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും സ്ഥാപനത്തിന് വീഴ്ചപറ്റി. പരിശോധനയിൽ സ്ഥാപനത്തിന് ലൈസൻസില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് സ്ഥാപനം പൂട്ടാൻ പോലീസ് നോട്ടീസ് നൽകിയിട്ടുണ്ട്.

Leave a Reply

spot_img

Related articles

ഗര്‍ഭിണികളെ പാര്‍പ്പിച്ച്‌ നവജാത ശിശുക്കളെ വില്‍പ്പന നടത്തുന്ന സംഘത്തിനെതിരെ കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസ്

ഗര്‍ഭിണികളെ പാര്‍പ്പിച്ച്‌ നവജാത ശിശുക്കളെ വില്‍പ്പന നടത്തുന്ന സംഘത്തിനെതിരെ കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസ്.ഈരാറ്റുപേട്ടയ്ക്ക് സമീപം തീക്കോയിലുള്ള വാടക വീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ താമസിപ്പിച്ചിരുന്ന തമിഴ്നാട്...

എസ്‌എഫ്‌ഐ നേതാവ് ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി

എസ്‌എഫ്‌ഐ നേതാവ് ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി.ഡല്‍ഹി പാട്യാല ഹൗസ് കോടതിയുടേതാണ് നടപടി.അഞ്ച് വര്ഷം മുമ്പുള്ള കേസിലെ അറസ്റ്റ് വാറണ്ട് കോടതി ബുധനാഴ്ച...

ബോർഡ്-കോർപറേഷൻ പദവികളുടെ വിഭജനത്തിനായി ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ചകള്‍ നടത്താൻ യുഡിഎഫ്

സംസ്ഥാനത്തെ ബോർഡ്-കോർപറേഷൻ പദവികളുടെ വിഭജനത്തിനായി ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ചകള്‍ നടത്താൻ യുഡിഎഫ് യോഗത്തില്‍ തീരുമാനം.ഓരോ പാർട്ടികള്‍ക്കുമുള്ള ബോർഡ്-കോർപറേഷൻ സ്ഥാനങ്ങളില്‍ ചർച്ചകളിലൂടെ വേഗത്തില്‍ ധാരണയിലെത്തും. പുതിയ...

പുനര്‍ജനി പദ്ധതി: വിഡി സതീശന് ക്ലീൻ ചിറ്റ്; തെളിവില്ലെന്ന് വിജിലൻസ്

പുനർജനി പദ്ധതിയിൽ മുഖ്യമന്ത്രി വിഡി സതീശന് ക്ലീൻ ചിറ്റ്.വിഡി സതീശനെതിരായ അന്വേഷണം അവസാനിപ്പിച്ചതായും തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് നൽകിയെന്നും ആഭ്യന്തര മന്ത്രി...