ഗുജറാത്തില്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് തുറവൂര്‍ സ്വദേശികളായ ദമ്പതികള്‍ മരിച്ചു

ഗുജറാത്തിലെ ദ്വാരകയില്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആലപ്പുഴ തുറവൂര്‍ സ്വദേശികളായ ദമ്പതികള്‍ മരിച്ചു. ആലപ്പുഴ തുറവൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡ് ഓലിക്കര ഇല്ലത്ത് വാസുദേവന്‍ മൂസ്സതും (വേണു) ഭാര്യ യാമിനിയുമാണ് മരിച്ചത്. ജനുവരി ഏഴിനായിരുന്നു അപകടം. ഡല്‍ഹിയില്‍ റെയില്‍വേ ഉദ്യോഗസ്ഥനായിരുന്ന വാസുദേവന്‍. അമേരിക്കയില്‍ താമസിക്കുന്ന മകള്‍ സ്വാതിയും ഭര്‍ത്താവ് ഹിമാന്‍ഷുവും നാട്ടില്‍ വന്നതിനുശേഷം തിരികെ അമേരിക്കയിലേക്ക് പോകുന്നതിന് യാത്രയാക്കാന്‍ ഡല്‍ഹിയില്‍ പോയതായിരുന്നു കുടുംബം. നാട്ടിലേക്കുള്ള മടക്കയാത്രയ്ക്കിടയിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഡ്രൈവറുള്‍പ്പടെ വാഹനത്തിലുണ്ടായിരുന്ന മൂന്നു പേരും മരിച്ചു.

Leave a Reply

spot_img

Related articles

രക്ഷിതാക്കൾ ഉപേക്ഷിച്ച കുഞ്ഞിനെ ശിശുക്ഷേമസമിതി ഏറ്റെടുത്തു

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവിച്ച കുഞ്ഞിനെ മാതാപിതാക്കൽ വേണ്ടന്ന് വച്ചതിനെ തുടർന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ഏറ്റെടുത്തു.സറണ്ടർ നിയമപ്രകാരമാണ് കുഞ്ഞിനെ ഏറ്റെടുത്തത്.കുട്ടിക്ക് മയൂരി...

കോന്നിയിൽ തുടർച്ചയായ ദിവസങ്ങളില്‍ വീട്ടില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടി

പത്തനംതിട്ട കോന്നിയിൽ തുടർച്ചയായ ദിവസങ്ങളില്‍ വീട്ടില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടി.പത്തനംതിട്ട കോന്നി ഇളകൊള്ളൂരിലെ വീട്ടിലാണ് സംഭവം.തുടർച്ചയായ മൂന്നാം ദിവസവും വീട്ടില്‍ നിന്ന് പെരുമ്പാമ്പിനെ പിടികൂടിയതോടെയാണ്...

നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം

ഇടുക്കി നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന സംശയത്തില്‍ പോലീസ് അന്വേഷണം ഊർജിതമാക്കി.നെടുങ്കണ്ടം പച്ചടി സ്വദേശികളായ മേരിക്കുട്ടിയെയും മകൻ റെജിയെയും ഒരു മാസത്തോളമായി കാണാനില്ലായിരുന്നു....

എല്‍ഡിഎഫ് മൂന്നാം തവണയും അധികാരത്തിലെത്തും; എ എൻ ഷംസീർ

എല്‍ഡിഎഫ് മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് സ്പീക്കർ എ എൻ ഷംസീർ .എല്‍ഡിഎഫിന് അനുകൂല സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്ന് അദ്ദേഹം പറഞ്ഞു.മന്ത്രി വീണാ ജോർജിനെതിരായ പ്രതിഷേധത്തിലും അദ്ദേഹം...