ഫിലിം ഫെസ്റ്റിവലിന് മുന്നോടിയായി തലസ്ഥാനത്ത് ഫിലിം മാർക്കറ്റ്

കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് മുന്നോടിയായി കേരള ഫിലിം മാർക്കറ്റ് ഒരുങ്ങുന്നു. 29ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഒരു പ്രധാന ഘടകമായി കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനും ചലച്ചിത്ര അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന കേരള ഫിലിം മാർക്കറ്റ് രണ്ടാം പതിപ്പ് (കെ.എഫ്.എം. 2) 11 മുതൽ 13 വരെ നടക്കും. 11ന് രാവിലെ 11ന് കലാഭവവൻ തിയറ്ററിൽ നടക്കുന്ന ചടങ്ങിൽ ഫിഷറീസ്, സാംസ്‌കാരിക, യുവജനകാര്യ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.ചലച്ചിത്ര മേഖലയിലെ ആഗോളപ്രശസ്തർ പങ്കെടുക്കുന്ന കെ.എഫ്.എം. 2, സിനിമ-ഏവിജിസി-എക്‌സ്ആർ മേഖലകളിലെ നൂതന അറിവ് ലഭ്യമാക്കുക, മലയാള സിനിമയുടെ ആഗോള വാണിജ്യസാധ്യത വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംഘടിപ്പിക്കുന്നത്.
തിരുവനന്തപുരം ടാഗോർ തിയറ്റർ പരിസരം, ചിത്രാഞ്ജലി സ്റ്റുഡിയോ, കലാഭവൻ തിയറ്റർ എന്നിവയാണ് കെഎഫ്എം-2ന്റെ  വേദികൾ. വിദേശത്തുനിന്നും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഫിലിം പ്രൊഫെഷണലുകൾ കെ.എഫ്.എം. 2വിൽ പങ്കെടുക്കാൻ തലസ്ഥാനത്തെത്തും.
കെഎഫ്എം രണ്ടാം പതിപ്പിൽ ബി2ബി മീറ്റിങ്ങ്, ശിൽപ്പശാല, മാസ്റ്റർ ക്ലാസ് എന്നീ ഘടകങ്ങളാണുള്ളത്. പാരീസ് ആസ്ഥാനമായുള്ള ഫിലിം സെയിൽസ് ഏജൻസിയായ ആൽഫ വയലറ്റിന്റെ സ്ഥാപക കെയ്‌കോ ഫുനാറ്റോ, ബാരന്റ്‌സ് ഫിലിംസ് എഎസിന്റെ മാനേജിംഗ് ഡയറക്ടറും പ്രശസ്ത നിർമാതാവുമായ ഇൻഗ്രിഡ് ലിൽ ഹോഗ്ടൻ എന്നിവരുമായി നിർമാതാക്കൾക്ക് ബി2ബി മീറ്റിംഗിന് അവസരം ഉണ്ടായിരിക്കും.

വിശ്വപ്രശസ്ത ഛായാഗ്രാഹക ആഗ്‌നസ് ഗൊഥാർദ് നേതൃത്വം നൽകുന്ന സിനിമാറ്റോഗ്രഫി ശിൽപ്പശാല, പ്രശസ്ത ഫ്രഞ്ച് സംഗീതജ്ഞ ബിയാട്രിസ് തിരെ നേതൃത്വം നൽകുന്ന പശ്ചാത്തല സംഗീത ശിൽപ്പശാല എന്നിവ മുഖ്യ ആകർഷണങ്ങളാണ്.ഇൻഗ്രിഡ് ലിൽ ഹോഗ്ടൻ നയിക്കുന്ന കോ-പ്രൊഡക്ഷനും ധനസമാഹരണവും സംബന്ധിച്ച വിഷയത്തിലെ മാസ്റ്റർ ക്ലാസ്, പ്രശസ്ത തിരക്കഥാകൃത്ത് ജൂലിയറ്റ് സെലസിന്റെ തിരക്കഥാരചന മാസ്റ്റർക്ലാസ്, കെ സെറാ സെറാ വിർച്വൽ പ്രൊഡക്ഷൻസിന്റെ സിഇഒ യൂനുസ് ബുഖാരിയുടെ വിർച്വൽ പ്രൊഡക്ഷൻ മാസ്റ്റർ ക്ലാസ്, പ്രശസ്ത ചലച്ചിത്ര സംയോജകൻ ശ്രീകർ പ്രസാദിന്റെ എഡിറ്റിംഗ് മാസ്റ്റർ ക്ലാസ്, അജിത് പത്മനാഭിന്റെ ഇമേഴ്‌സീവ് ടെക്‌നോളജി ഫോർ ഹെറിറ്റേജ് എന്ന വിഷയത്തിലെ മാസ്റ്റർ ക്ലാസ്, എക്‌സ്റ്റെന്റഡ് റിയാലിറ്റി കൺസൽറ്റന്റ് ലോയിക് ടാൻഗയുടെ ഒരു ആശയത്തിന്റെ പ്രിന്റ് മുതൽ എക്‌സ്റ്റെന്റഡ് റിയാലിറ്റി വരെയുള്ള ആഖ്യാനത്തെ കുറിച്ചുള്ള മാസ്റ്റർ ക്ലാസ് എന്നിവ ഉണ്ടായിരിക്കും. കെഎഫ്എം-2ന്റെ ഭാഗമായ ഇൻ കോൺവർസേഷൻ സെഷനിൽ ഷാജി എൻ. കരുൺ, ഗോൾഡ സെലം, ആഗ്‌നസ് ഗൊഥാർദ്, ഇൻഗ്രിഡ് ലിൽ ഹോഗ്ടൻ, രവി കൊട്ടാരക്കര, അനിൽ മെഹ്ത, പൂജ ഗുപ്‌തെ, സുരേഷ് എറിയട്ട്, രവിശങ്കർ വെങ്കിടേശ്വരൻ, മനു പാവ, ആശിഷ് കുൽക്കർണി എന്നിവർ വ്യത്യസ്ത വിഷയങ്ങളിലുള്ള സംഭാഷണങ്ങളിലൂടെ ഡെലിഗേറ്റുകളുമായി അറിവും ആശയവും പങ്കുവയ്ക്കും.

Leave a Reply

spot_img

Related articles

സഹകരണ സ്ഥാപനങ്ങൾ സാധാരണക്കാരുടെ അഭയ കേന്ദ്രം: മന്ത്രി എം ലിജു

സാധാരണക്കാരുടെ അഭയ കേന്ദ്രങ്ങളാണ് സഹകരണ സ്ഥാപനങ്ങളെന്നും അവയുടെ കാലോചിതമായ പരിഷ്കാരത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും എക്‌സൈസ്-സഹകരണ വകുപ്പ് മന്ത്രി എം ലിജു. കായംകുളം എസ് എൻ...

നെല്ല് സംഭരണം: കർഷക രജിസ്ട്രേഷൻ സെപ്റ്റംബർ 30-ന് അവസാനിക്കും

ഒന്നാം വിള വികേന്ദ്രീകൃത നെല്ല് സംഭരണ പദ്ധതിയുമായി ബന്ധപ്പെട്ട് 2026 ആഗസ്റ്റ് 15 ന് ആരംഭിച്ച കർഷക രജിസ്ട്രേഷൻ സെപ്റ്റംബർ 30-ന് അവസാനിക്കും.2026 ഡിസംബർ...

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം നവംബര്‍ 18 മുതല്‍ മണ്ണാര്‍ക്കാട്ട്; പഠനം പോലെ പാഠ്യേതര വിഷയങ്ങൾക്കും പ്രാധാന്യം നൽകണമെന്ന് മന്ത്രി എന്‍. ഷംസുദ്ദീന്‍

സ്‌കൂൾ വിദ്യാഭ്യാസത്തിൽ പാഠ്യേതര വിഷയങ്ങൾക്കും പഠന വിഷയങ്ങൾ പോലെ പ്രാധാന്യം നൽകണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍.പഠനത്തെപ്പോലെ പ്രധാനപ്പെട്ടതാണ് പാഠ്യേതര വിഷയങ്ങളും....

വീടുവിട്ടിറങ്ങി കേരളത്തിലെത്തിയ ബംഗാളി ബാലനെ സുരക്ഷിതമായി മാതാപിതാക്കള്‍ക്ക് കൈമാറി

വീട്ടില്‍ പഠിക്കാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കളോട് പിണങ്ങി ബംഗാളില്‍ നിന്ന് കേരളത്തിലെത്തിയ 14-കാരനെ മലപ്പുറം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ സുരക്ഷിതമായി മാതാപിതാക്കള്‍ക്ക്...