ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള എം പിമാരുടെ സംഘം ഇന്ന് ഉത്തർ പ്രദേശിലെ സംഭല്‍ സന്ദർശിക്കും. വയനാട് എം പി പ്രിയങ്കാ ഗാന്ധി ഉള്‍പ്പെടെ അഞ്ച് പാർട്ടികളിലെ എം പിമാർ രാഹുലിനൊപ്പമുണ്ടാകും.ഇന്ന് ഉച്ചക്ക് രണ്ടിനാണ് രാഹുലും സംഘവും സംഭലില്‍ എത്തുക.
സംഭലില്‍ പുറത്തുനിന്നുള്ളവർ സന്ദർശനം നടത്തുന്നതിന് ഉത്തർ പ്രദേശ് പോലീസും ജില്ലാ ഭരണകൂടവും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം എസ് പി സംഘത്തെയും മുസ്‌ലിം ലീഗ് എം പിമാരുടെ സംഘത്തെയും തടഞ്ഞിരുന്നു. സംഭലിലെ മസ്ജിദില്‍ സർവേ നടത്തുന്നതില്‍ പ്രതിഷേധിച്ചവർക്കെതിരെ പോലീസ് നടത്തിയ വെടിവെപ്പില്‍ അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു.