കോഴിക്കൂട്ടില്‍ കയറിയ കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി

ഈരാറ്റുപേട്ട തീക്കോയി വെള്ളികുളത്തിന് സമീപം കോഴിക്കൂട്ടില്‍ കയറിയ കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി.തീക്കോയി ഇഞ്ചപ്പാറയില്‍ കാപ്പിലിപ്പറമ്പില്‍ വക്കച്ചന്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് പാമ്പ് കയറിയത്.രാവിലെയാണ് കൂട്ടില്‍ വലിയ പാമ്പിനെ കണ്ടെത്തിയത്. കൂട്ടിലുണ്ടായിരുന്ന 2 കോഴികളെ കൊല്ലുകയും ഒരെണ്ണത്തിനെ പാമ്പ് വിഴുങ്ങുകയും ചെയ്തു.എന്നാല്‍ കയറിയ ദ്വാരത്തിലൂടെ തിരിച്ചിറങ്ങാന്‍ കഴിയാതെ വന്നതോടെ പാമ്പ് കൂടിനുള്ളില്‍ കുടുങ്ങുകയായിരുന്നു.വിവരം അറിയിച്ചതിനെ തുടര്‍ന്ന് കേരള വനംവകുപ്പിന്റെ സര്‍പ്പ ടീം അംഗങ്ങളായ ആരിഫ് വാഴയില്‍, നൗഷാദ് വെള്ളൂപ്പറമ്പില്‍ എന്നിവര്‍ സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം പാമ്പിനെ പിടികൂടി.ആക്രമണകാരിയായി കാണപ്പെട്ട പാമ്പിനെ ഏറെ നേരത്തെ ശ്രമത്തിന് ശേഷമാണ് പിടികൂടിയത്..

Leave a Reply

spot_img

Related articles

‘ദൃഢം’ എന്ന സിനിമയെ കുറിച്ച് ആരോപണവുമായി മുന്‍ ഡിജിപി ആര്‍ ശ്രീലേഖ

ദൃഢം എന്ന സിനിമയെ കുറിച്ച് ആരോപണവുമായി മുന്‍ ഡിജിപി ആര്‍ ശ്രീലേഖ.തന്റെ ചെറുകഥ മോഷ്ടിച്ചാണ് സിനിമയാക്കിയതെന്നാണ് അവരുടെ പ്രതികരണം. വര്‍ഷങ്ങള്‍ക്കുമുമ്പ് മാതൃഭൂമി വാരികയിലെഴുതിയ കരിങ്കൊടി...

കെഎസ്ആർടിസി ബസ് പർച്ചേസിലെ വില വ്യത്യാസം : കെ.ബി. ഗണേഷ് കുമാർ നടത്തിയ വിശദീകരണങ്ങൾ തൃപ്തികരമല്ലെന്ന് റിപ്പോർട്ട്

കെഎസ്ആർടിസി ബസ് പർച്ചേസിലെ വില വ്യത്യാസം :മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ നടത്തിയ വിശദീകരണങ്ങൾ തൃപ്തികരമല്ലെന്ന് റിപ്പോർട്ടുകൾ.ഒരേ ദിവസം ഒരേ മോഡൽ...

പകർച്ചവ്യാധികൾ മുൻകൂട്ടി കണ്ട് പ്രതിരോധിക്കാൻ പകർച്ചവ്യാധി കലണ്ടർ തയാറാക്കും; കെ മുരളീധരൻ

പകർച്ചവ്യാധികൾ മുൻകൂട്ടി കണ്ട് പ്രതിരോധിക്കാൻ പകർച്ചവ്യാധി കലണ്ടർ തയാറാക്കാൻ ഉന്നതാധികാര സമിതിയെ രൂപീകരിക്കുമെന്ന് മന്ത്രി കെ മുരളീധരൻ.ഡോ.എസ്.എസ്.ലാൽ ചെയർമാനും ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ....

ഇൻഡിഗോ വിമാനത്തിൽ പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചെന്ന പരാതിയിൽ ഇ.പി. ജയരാജനെതിരെ അന്വേഷണം നടത്താൻ കോടതി ഉത്തരവ്

ഇൻഡിഗോ വിമാനത്തിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചെന്ന പരാതിയിൽ ഇ.പി. ജയരാജനെതിരെ അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടു.ഇ.പി....