പാർട്ടി സംഭാവനയില് നിന്നും ലഭിച്ച പണത്തിന് മേല്‍ ആദായനികുതി വകുപ്പ് നല്കിയ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നല്കിയ അപ്പീല്‍ കോടതി തള്ളി.ആദായ നികുതി അപ്പലേറ്റ് ട്രൈബ്യൂണലിന്റേതാണ് നടപടി. 2018-19 കാലത്തെ നികുതിയിളവ് ആവശ്യമാണെന്ന അപ്പീലാണ് ഐടിഎടിയുടെ രണ്ടംഗ ബെഞ്ച് തള്ളിയത്. ഇതോടെ ആദായനികുതിയിനത്തില്‍ 199 കോടി രൂപ കോണ്‍ഗ്രസ് അടയ്ക്കണം.നികുതി റിട്ടേണ്‍ വൈകി ഫയല്‍ ചെയ്തതും സംഭാവന പണമായി സ്വീകരിക്കേണ്ടതിന്റെ പരിധി ലംഘിച്ചതും ചൂണ്ടിക്കാട്ടിയാണിത്

