വീടിനുള്ളില്‍ സാരി ഉപയോഗിച്ച്‌ ഊഞ്ഞാലാടുന്നതിനിടെ കഴുത്തില്‍ കുരുങ്ങി 12 വയസ്സുകാരൻ ശ്വാസം മുട്ടി മരിച്ചു

ആന്ധ്രാപ്രദേശ് ചിറ്റൂർ സ്വദേശിയും കാസറഗോഡ് നാലാംമൈലില്‍ താമസക്കാരനുമായ മസ്താൻ്റെ മകൻ ഉമ്മർ ഫാറൂഖ് ആണ് ദാരുണമായി മരണപ്പെട്ടത്.മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്ത്, നാലാംമൈലിലെ ക്വാർട്ടേഴ്സിലാണ് സംഭവം നടന്നത്. കൂലിപ്പണിക്കാരനായ പിതാവ് മസ്താൻ ജോലിക്ക് പോയ നേരത്തായിരുന്നു ഇത്.മാതാവ് നസ്രീൻ കടയില്‍ പോയ സമയത്ത്, ഉമ്മർ ഫാറൂഖ് അമ്മയുടെ സാരിയെടുത്ത് ഊഞ്ഞാല്‍ കെട്ടി കളിക്കുകയായിരുന്നു. കളിക്കുന്നതിനിടെ അബദ്ധത്തില്‍ സാരി കഴുത്തില്‍ കുരുങ്ങുകയും ശ്വാസം മുട്ടി മരണം സംഭവിക്കുകയുമായിരുന്നുവെന്ന് പറയുന്നു. ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....