രാജസ്ഥാൻ സ്വദേശിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ മലയാളി യുവാവ് അറസ്റ്റിൽ

രാജസ്ഥാൻ സ്വദേശിയിൽ നിന്ന് ഡിജിറ്റൽ അറസ്റ്റിലൂടെ ലക്ഷങ്ങൾ തട്ടിയ മലയാളി യുവാവ് അറസ്റ്റിൽ.തട്ടിപ്പ് നടത്തിയ ചേർത്തല പട്ടണക്കാട് സ്വദേശിയെ രാജസ്ഥാൻ പോലീസാണ് അറസ്റ്റ് ചെയ്തത്.പട്ടണക്കാട് പത്മാലയം വീട്ടിൽ കിരൺ ബാബുവിനെയാണ് അറസ്റ്റ് ചെയത്. രാജസ്ഥാൻ സ്വദേശിയായ ഹസ്റ്റായിമൽ എന്ന വിരമിച്ച അധ്യാപകനെ ഡിജിറ്റൽ അറസ്റ്റ് വഴി കബളിപ്പിച്ച് 30 ലക്ഷം രൂപയാണ് കിരൺ ബാബു തട്ടിയെടുത്തത്. തട്ടിപ്പിനിരയായ ആൾ രാജസ്ഥാൻ പോലീസിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. ബാങ്ക് ഓഫ് ബറോഡ കോട്ടയം ശാഖയിൽ തുടങ്ങിയ അക്കൗണ്ട് ഉപയോഗിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. രാജസ്ഥാൻ പോലീസ് പട്ടണക്കാട് നിന്നും കിരൺ ബാബുവിനെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. ട്രാൻസിറ്റ് വാറന്റ് വാങ്ങി അന്വേഷണത്തിൻ്റെ ഭാഗമായി ഇയാളെ രാജസ്ഥാനിലേയ്ക്ക്കൊണ്ട് പോയി.

Leave a Reply

spot_img

Related articles

ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട

ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട.ട്രെയിനിൽ എത്തിയ യാത്രക്കാരിൽ നിന്ന് 220 ഗ്രാം ഹെറോയിൻ പിടികൂടി.ഇൻവെർട്ടറിനുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് കണ്ടെത്തിയത്.സംഭവത്തിൽ...

താമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിനെതിരെ കേസെടുത്തു

കോഴിക്കോട് താമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിനെതിരെ കേസെടുത്ത് പോലീസ്.സംഭവത്തിൽ അടിവാരം വള്ളിയാട് സ്വദേശി മിഷ്ബാഹുൽ (19) നെതിരെയാണ് പോലീസ് കേസെടുത്തത്.ഇയാൾക്കെതിരെ...

സ്വത്തു തർക്കം, തൃശൂരിൽ മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

തൃശൂരിൽ സ്വത്ത് തർക്കത്തിന്റെ പേരിൽ മകൻ അച്ഛനെ കൊലപ്പെടുത്തി.തൃശൂർ മടവാക്കരയിൽ ആയിരുന്നു സംഭവം. മടവാക്കര സ്വദേശി കൃഷ്ണൻ (89 ) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ...

വെമ്പായത്ത് ബാറിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; പെട്രോളൊഴിച്ച് തീ കൊളുത്തി; 3 പേർക്ക് ഗുരുതര പൊള്ളൽ

തിരുവനന്തപുരം വെമ്പായത്തെ ബാറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് പെട്രോളൊഴിച്ച് തീ കൊളുത്തി.ആക്രമണത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു.നന്നാട്ടുകാവ് സ്വദേശി അനീഷ്, ഇരിഞ്ചയം സ്വദേശി അരുൺ,...