പി.വി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം

ആലുവയില്‍ 11 ഏക്കര്‍ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്നതില്‍ പി.വി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം. വിഷയത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ് വിശദമായ അന്വേഷണത്തിന് ശിപാര്‍ശ ചെയ്തു. അന്‍വറിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

വിശദ അന്വേഷണത്തിന് സ്‌പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ തിരുവനന്തപുരം യൂണിറ്റ് രണ്ടിന് ചുമതല നല്‍കിയാണ് ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. പാട്ട അവകാശം മാത്രമുള്ള ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയെന്നാണ് പി.വി അന്‍വറിനെതിരായ ആരോപണം.കൊല്ലം സ്വദേശിയായ മുരുകേഷ് നരേന്ദ്രനാണ് പി.വി അന്‍വറിനെതിരെ പരാതി സമര്‍പ്പിച്ചത്. തടയിണ വിവാദത്തിലും ഇദ്ദേഹം തന്നെയായിരുന്നു പരാതി സമര്‍പ്പിച്ചിരുന്നത്.

അടുത്ത ദിവസങ്ങളില്‍ തന്നെ ഈ സ്ഥലത്തെത്തി വിജിലന്‍സ് സംഘം ഭൂമി പരിശോധിക്കുമെന്നാണ് വിവരം. മുന്‍പ് ഉയര്‍ന്നുവന്ന വിവാദങ്ങളും അന്വേഷണങ്ങളും രാഷ്ട്രീയ പ്രേരിതമാണെന്നും പകപോക്കലാണെന്നുമായിരുന്നു അന്‍വറിന്റെ വാദം. പുതിയ വിവാദത്തില്‍ അന്‍വര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല

Leave a Reply

spot_img

Related articles

പിപിഇ കിറ്റ് അഴിമതി; മുൻ ആരോഗ്യമന്ത്രി ഒന്നാം പ്രതിയെന്ന് ചെന്നിത്തല

കാലാവധി കഴിഞ്ഞ മരുന്നുകൾ ആശുപത്രികളിൽ വിതരണം ചെയ്തും പിപിഇ കിറ്റ് കൂടിയ വിലയ്ക്ക് വാങ്ങിയും മെഡിക്കൽ സർവീസ് കോർപറേഷൻ വലിയ അഴിമതിയാണ് കൊവിഡ് കാലത്ത്...

എന്‍.എം വിജയന്റെ മരണം; രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി

വയനാട് ഡി.സി.സി ട്രഷറര്‍ എന്‍.എം വിജയന്റെ മരണത്തില്‍ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഡി.സി.സി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍, മുന്‍ കോണ്‍ഗ്രസ് നേതാവ്...

സ്കൂൾ ബസ് ഡ്രൈവർ ബസിനുള്ളിൽ മരിച്ച നിലയിൽ

എറണാകുളം വൈപ്പിനിൽ താത്കാലിക സ്കൂൾ ബസ് ഡ്രൈവറെ ബസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.നായരമ്പലം സ്വദേശി ലിൻസൺ ടി. പിയാണ് മരിച്ചത്.കാനോസ സ്കൂളിലെ കുട്ടികളെ കൊണ്ടുപോകുന്ന...

വിദ്യാർഥിയുടെ മൊബൈൽ പിടിച്ചെടുത്ത സംഭവം; അന്വേഷണത്തിന് ഉത്തരവ്

പാലക്കാട് വിദ്യാർഥിയുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട വീഡിയോയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്. പൊതു വിദ്യാഭ്യാസ ഡയറക്ടർക്കാണ് അന്വേഷണച്ചുമതല. ഉടൻ റിപ്പോർട്ട് നൽകാൻ...