മാർപ്പാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

മാർപ്പാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. അപകടനില തരണം ചെയ്യുമെന്ന് വിദഗ്ധ സംഘം. മാര്‍പ്പാപ്പ ചികിത്സയോട് പ്രതികരിക്കുന്നുണ്ടെങ്കിലും അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.ഇപ്പോഴും ശ്വാസം മുട്ടലുണ്ടെങ്കിലും അദ്ദേഹം സംസാരിക്കുന്നുണ്ട്. ഒരാഴ്ച കൂടി ആശുപത്രിയില്‍ തുടരേണ്ടി വരുമെന്നും ഡോക്ടമാര്‍ പറഞ്ഞു.

കടുത്ത ശ്വാസ തടസത്തെ തുടര്‍ന്നാണ് മാര്‍പ്പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 88 വയസുള്ള മാര്‍പ്പാപ്പയെ ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കും പരിശോധനകള്‍ക്കുമായി കഴിഞ്ഞ വെള്ളിയാഴ്ചയാണ് റോമിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് ശ്വാസകോശത്തില്‍ കടുത്ത അണുബാധ ഉണ്ടെന്ന് വത്തിക്കാന്‍ നേരത്തെ അറിയിച്ചിരുന്നു. രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണ്. ശ്വാസകോശ അണുബാധയില്‍ കുറവുണ്ടായതായി ചികിത്സക്കിടെ വത്തിക്കാന്‍ അറിയിച്ചിരുന്നു.

Leave a Reply

spot_img

Related articles

യുഎസും ഇറാനും തമ്മിൽ ചരിത്രപരമായ സമാധാന കരാർ ഒപ്പുവെച്ചു

പശ്ചിമേഷ്യൻ സംഘർഷങ്ങള്‍ക്ക് അറുതി വരുത്താൻ ലക്ഷ്യമിട്ടുള്ള ചരിത്രപ്രധാനമായ ധാരണാപത്രത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇറാനും ഒപ്പുവെച്ചു.മൂന്ന് മാസത്തിലേറെ നീണ്ട കടുത്ത യുദ്ധത്തിന് ശേഷമാണ്...

ട്രംപിനെ മെരുക്കാന്‍ മനഃശാസ്ത്രജ്ഞരുടെ സഹായം തേടി ഇറാന്‍

അമേരിക്കയുമായുള്ള നിര്‍ണ്ണായക സമാധാന ചര്‍ച്ചകള്‍ക്കിടയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മാനസിക നിലയും പെരുമാറ്റരീതികളും വിലയിരുത്താന്‍ ഇറാന്‍ മുതിര്‍ന്ന മനഃശാസ്ത്രജ്ഞരുടെ സഹായം തേടിയതായി റിപ്പോര്‍ട്ട്.ചര്‍ച്ചകളില്‍...

ശക്തമായ തിരയില്‍പ്പെട്ട് രണ്ട് ഇന്ത്യൻ വംശജർക്ക് അമേരിക്കയിൽ ദാരുണാന്ത്യം

ശക്തമായ തിരയില്‍പ്പെട്ട് രണ്ട് ഇന്ത്യൻ വംശജർക്ക് അമേരിക്കയിൽ ദാരുണാന്ത്യം.യുഎസിലെ കാലിഫോർണിയയിലെ ബോണി ഡൂണ്‍ ബീച്ചില്‍ ഉറങ്ങുകയായിരുന്ന രണ്ട് ഇന്ത്യൻ യുവതികളാണ് മരിച്ചത്.ഹർഷിത നായർ (21),...

റഷ്യൻ ആക്രമണത്തില്‍ യുക്രെയിനില്‍ 11 മരണം; ചരിത്രപ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രത്തിന് തീപിടിച്ചു

യുക്രെയിനിലെ പ്രധാന നഗരങ്ങളെ ലക്ഷ്യമാക്കി റഷ്യ നടത്തിയ ശക്തമായ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളില്‍ 11 പേര്‍ കൊല്ലപ്പെടുകയും 53 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.കിഴക്കന്‍ ഓര്‍ത്തഡോക്‌സ് ക്രിസ്തുമത...