പ്രായപൂർത്തിയാകാത്ത മൂന്ന് പേർ കയറിയ ഇരുചക്രവാഹനം ചെന്നുപെട്ടത് കെ ബി ഗണേഷ് കുമാറിന്റെ മുന്നിൽ; നടപടിയെടുത്ത് മന്ത്രി

പ്രായപൂർത്തിയാകാത്ത മൂന്ന് പേർ കയറിയ ഇരുചക്രവാഹനം ചെന്നുപെട്ടത് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ മുന്നിൽ. നടപടിയെടുത്ത് മന്ത്രി. കൊല്ലം പത്തനാപുരത്താണ് സംഭവം. തുടർന്ന് വാഹന ഉടമയുടെ ലൈസൻസ് റദ്ദാക്കാൻ മന്ത്രി ആവശ്യപ്പെട്ടു.കുട്ടികൾക്ക് ഹെൽമെറ്റോ ലൈസൻസോ ഉണ്ടായിരുന്നില്ല. പത്തനാപുരത്ത് കുടുംബശ്രിയുടെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി.പരിപാടിയുടെ ഭാഗമായ ഘോഷയാത്ര കഴിഞ്ഞ സ്റ്റേജിലേക്ക് കയറുന്നതിനിടയിലാണ് ഒരു സ്‌കൂട്ടറിൽ പ്രായപൂർത്തിയാകാത്ത നാല് കുട്ടികൾ വരുന്നത് മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടത്. സംഭവം ആർടിഒയ്ക്ക് കൈമാറി തുടർ നടപടികൾ സ്വീകരിക്കണമെന്നും അതാണ് നിയമമെന്നും മന്ത്രി പൊലീസിനോട് നിർദേശിച്ചു.

Leave a Reply

spot_img

Related articles

123-ാമത് കുമരകം വള്ളംകളി പ്രവർത്തനോദ്ഘാടനം 14-ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കും

123-ാമത് കുമരകം വള്ളംകളി പ്രവർത്തനോദ്ഘാടനം 14-ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കും.ശ്രീനാരായണ ഗുരു ശ്രീകുമാരമംഗലം ക്ഷേത്ര വിഗ്രഹ പ്രതിഷ്ഠയ്ക്കായി കുമരകം സന്ദർശിച്ചതിന്റെ ഓർമ്മയ്ക്കായി ശ്രീനാരായണ...

സിപിഎമ്മിൽ നേതൃമാറ്റം വേണമെന്ന കീഴ്ഘടകങ്ങളുടെ ആവശ്യം വെട്ടി സംസ്ഥാന സെക്രട്ടേറിയറ്റ്

സിപിഎമ്മിൽ നേതൃമാറ്റം വേണമെന്ന കീഴ്ഘടകങ്ങളുടെ ആവശ്യം വെട്ടി സംസ്ഥാന സെക്രട്ടേറിയറ്റ്.സെക്രട്ടേറിയറ്റ് തയാറാക്കിയ റിപ്പോർട്ടിൽ നിന്നും നേതൃമാറ്റ ആവശ്യം വെട്ടിമാറ്റുകയായിരുന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയനും...

വീണയ്ക്ക് ഇഡി സമൻസ് അയച്ചതിൽ പ്രതികരിച്ച് ജോൺ ബ്രിട്ടാസ്

മാസപ്പടിക്കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകൾ ടി വീണയ്ക്ക് ഇഡി സമൻസ് അയച്ചതിൽ പ്രതികരിച്ച് ജോൺ ബ്രിട്ടാസ് എംപി.വീണയുടെ കാര്യത്തിൽ...

സെക്രട്ടറിയേറ്റിൽ വീണ്ടും മാധ്യമ നിയന്ത്രണം

സെക്രട്ടറിയേറ്റിൽ വീണ്ടും മാധ്യമ നിയന്ത്രണം. പോകേണ്ട വകുപ്പിൽ നിന്ന് ശുപാർശ ഇല്ലാതെ മാധ്യമപ്രവർത്തകരെ ഇനി കയറ്റിവിടില്ല. അതോടൊപ്പം സമര ഗേറ്റും അടച്ചു. ഇടയ്ക്ക് കുറച്ച്...