ഞാൻ നിങ്ങളുടെ രക്തം കുടിക്കും , ഇതെല്ലാം എന്റെ തമാശ’ അമ്മയെ ക്രൂരമായി തല്ലിയും കടിച്ചും മകൾ ; ചർച്ചയായി ദൃശ്യങ്ങൾ

ഹരിയാനയിലെ ഹിസാറിൽ അമ്മയെ ക്രൂരമായി മർദ്ദിച്ച് മകൾ.സംഭവത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.അമ്മയുടെ രക്തം കുടിക്കുമെന്ന് പറഞ്ഞുകൊണ്ട് അടിക്കുകയും ,ചവിട്ടുകയും,മുടിക്ക് പിടിച്ച വലിക്കുകയും ചെയ്യുന്നതായി ദൃശ്യങ്ങളിൽ കാണാം. വീഡിയോ വൈറലായതോടെ യുവതിയുടെ സഹോദരൻ പൊലീസിൽ പരാതി നൽകി.സ്വത്തുക്കളെലാം തന്റെ പേരിലാക്കാൻ വേണ്ടിയാണ് യുവതി അമ്മയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. പൊലീസ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.ഹിസാറിലെ ആസാദ് നഗറിലെ മോഡേൺ സാകേത് കോളനിയിലാണ് സംഭവം. റീത്ത എന്ന യുവതിയാണ് അമ്മയായ നിർമ്മല ദേവിയെ കട്ടിലിൽ വച്ച് മർദ്ദിക്കുകയും ,കാലിൽ ശക്തമായി അടിക്കുകയും ചെയ്തത്.അവർ ഉച്ചത്തിൽ കരയുമ്പോൾ തുടയിൽ കടിക്കുകയും എനിക്ക് ഇങ്ങനെ ചെയ്യുന്നത് രസകരമാണെന്നും ,ഞാൻ നിങ്ങളുടെ രക്തം കുടിക്കുമെന്നും പറയുന്നത് ദൃശ്യങ്ങളിൽ കാണാം.നിർമ്മല ദേവി കരച്ചിൽ തുടരുമ്പോൾ കട്ടിലിൽ നിന്ന് വലിച്ച് താഴെയിടുകയും ,നീ ഇനി ജീവിക്കുമോ എന്ന് ചോദിക്കുകയും ,ഇത് എല്ലാം എന്നെ കൊണ്ട് ചെയ്യിപ്പിക്കുന്നതാണെന്ന് മകൾ പറയുന്നതും വിഡിയോയിൽ കേൾക്കാം.രണ്ട് വർഷം മുൻപ് തന്റെ സഹോദരിയുടെ വിവാഹം കഴിഞ്ഞതാണെന്നും ,എന്നാൽ ഭതൃവീട്ടിൽ നിൽക്കാതെ തിരികെ വന്ന റീത്ത അമ്മയോടൊപ്പം താമസയ്ക്കുകയായിരുന്നു, അന്ന് മുതൽ സ്വത്തിന്റെ പേരിൽ നിർമ്മല ദേവിയെ ക്രൂരമായി പീഡിപ്പിക്കുന്നതായും സഹോദരൻ അമർദീപ് സിംഗിന്റെ പരാതിയിൽ പറയുന്നു.കുടുംബ സ്വത്ത് വിറ്റ് കിട്ടിയ 65 ലക്ഷം രൂപ റീത്ത തട്ടിയെടുത്തെന്നും കൂടുതൽ സ്വത്തുക്കൾ തന്റെ പേരിലേക്ക് മാറ്റുക എന്നതായിരുന്നു അവളുടെ ഉദ്ദേശമെന്നും ,വീട് സന്ദർശിക്കുന്നതിൽ നിന്ന് സഹോദരനായ എന്നെ പോലും റീത്ത വിലക്കിയിരുനെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ വൻകുതിപ്പ്

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ വൻകുതിപ്പ്.ഒരു പവന് 760 രൂപ വർധിച്ച്‌ 72,120 രൂപയായി. ഈ വർഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കാണിത്. ഒരു ഗ്രാം...

മാലാ പാര്‍വതി അവസരവാദിയാണെന്ന് നടി രഞ്ജിനി.

നടി മാലാ പാര്‍വതി കുറ്റവാളികളെ പിന്തുണയ്‌ക്കുന്നുവെന്നും അവസരവാദിയാണെന്നും നടി രഞ്ജിനി.ഫേസ്ബുക്കിലൂടെയാണ് നടിയുടെ വിമര്‍ശനംമാലാ പാര്‍വതി, നാണക്കേട് തോന്നുന്നു. ഒരു സൈക്കോളജിസ്റ്റും അഭിഭാഷകയുമാണെങ്കിലും ഇതുപോലുള്ള കുറ്റവാളികളെ...

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരെയുള്ള ഇഡി കുറ്റപത്രത്തിന്റെ പേരില്‍ ബിജെപിക്ക് എതിരെ ഡിഎംകെയുടെ വിമര്‍ശനം

ഇഡി നടപടി അംഗീകരിക്കാന്‍ ആവാത്തതും നാണംകെട്ട പ്രതികാര രാഷ്ട്രീയവുമാണെന്ന് ഡിഎംകെ ട്രഷററും പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ ടി ആര്‍ ബാലു പറഞ്ഞു.വിവിധ പാര്‍ട്ടികളെ ഏകോപിപ്പിച്ച്‌...

താന്‍ വേട്ടയാടപ്പെട്ട നിരപരാധിയാണെന്ന് സൂചിപ്പിച്ച്‌ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലെ പ്രതിയും കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി പി ദിവ്യ

എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സിപിഎമ്മില്‍ നിന്നും അല്ലാതെയും നിരവധി വിമര്‍ശനങ്ങള്‍ പി പി ദിവ്യ നേരിട്ടിരുന്നു. ഇതിനെല്ലാം മറുപടിയെന്നോണം ഈസ്റ്റര്‍ ദിന...