ജംഷഡ്പൂരിനോട് സമനില വഴങ്ങി ; ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫ് യോഗ്യതയില്ല

പ്ലേഓഫ് ഉറപ്പിച്ച ജംഷഡ്പൂര്‍ എഫ്സിയെ സമനിലയില്‍ (1-1) കുരുക്കി കേരള ബ്ലാസ്റ്റേഴ്സ്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യപകുതിയില്‍ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയെങ്കിലും അവസാന മിനിറ്റില്‍ വഴങ്ങിയ ദാനഗോള്‍ വിജയം തടയുകയായിരുന്നു. 35ാം മിനിറ്റില്‍ കോറുസിങാണ് തകര്‍പ്പന്‍ ഷോട്ടിലൂടെ കേരളത്തെ മുന്നിലെത്തിച്ചത്. ഐഎസ്എലില്‍ ഇതുവരെ ജംഷഡ്പൂരിനെതിരെ ബ്ലാസ്റ്റേഴ്സ് കൊച്ചിയില്‍ തോല്‍വി വഴങ്ങിയിട്ടില്ല. 22 മത്സരങ്ങളില്‍ 25 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് 9ാം സ്ഥാനത്ത് തുടര്‍ന്നെങ്കിലും പ്ലേഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചു. ഇനിയുള്ള രണ്ട് മത്സരങ്ങള്‍ ജയിച്ചാലും ടീമിന് പ്ലേഓഫ് യോഗ്യത ലഭിക്കില്ല. നിര്‍ണായക സമനിലയോടെ 22 കളിയില്‍ 38 പോയിന്റുമായി ബെംഗളൂരിനെ മറികടന്ന് ജംഷഡ്പൂര്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. ടീം നേരത്തേ പ്ലേഓഫ് ഉറപ്പാക്കിയിരുന്നു. മാര്‍ച്ച് 7ന് മുംബൈ സിറ്റി എഫ്സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.നിര്‍ണായക മത്സരത്തില്‍ നാലുമാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. ഗോള്‍വലയ്ക്ക് മുന്നില്‍ കമല്‍ജിത് സിങിന് പകരം നോറ ഫെര്‍ണാണ്ടസിന് അരങ്ങേറ്റ അവസരം നല്‍കി. സീസണില്‍ ബ്ലാസ്റ്റേഴ്സ് പരീക്ഷിക്കുന്ന മൂന്നാം ഗോള്‍കീപ്പര്‍. പ്രതിരോധത്തില്‍ ദുസാര്‍ ലഗാറ്റോര്‍, ഐബന്‍ബ ഡോഹ്ലിങ്, നവോച്ച സിങ്, മിലോസ് ഡ്രിന്‍സിച്ച് എന്നിവര്‍ തുടര്‍ന്നു. മധ്യനിരയില്‍ ഡാനിഷ് ഫാറൂഖ്, അമാവിയ റെന്‍ത്ലെയ് എന്നിവര്‍ക്ക് പകരം യോയ്ഹെന്‍ബയും മുഹമ്മദ് ഐമെനും വന്നു. ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയും വിബിന്‍ മോഹനനും തുടര്‍ന്നു. ഹെസ്യൂസ് ഹിമിനെസിന്റെ അഭാവത്തില്‍ ക്വാമി പെപ്രയും കോറു സിങും മുന്നേറ്റം നയിച്ചു. ജംഷഡ്പുര്‍ എഫ്സിയുടെ ഗോള്‍വലയ്ക്ക് മുന്നില്‍ ആല്‍ബിനോ ഗോമസ്. പ്രതിരോധത്തില്‍ പ്രതിക് ചൗധരി, മുഹമ്മദ് ഉവൈസ്, ശുഭം സാരംഗി, ലസാര്‍ സിര്‍ക്കോവിച്ച് എന്നിവര്‍. മധ്യനിരയില്‍ സ്റ്റീഫന്‍ എസെ, സൗരവ് ദാസ്, ഹാവി ഹെര്‍ണാണ്ടസ്. ജോര്‍ദാന്‍ മറെയ്ക്കൊപ്പം റിത്വിക് ദാസ്, ഇമ്രാന്‍ ഖാന്‍ എന്നിവരായിരുന്നു മുന്നേറ്റത്തില്‍.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....