കന്യാകുമാരിയില്‍ നാലുപേര്‍ ഷോക്കേറ്റ് മരിച്ചു; അപകടം പുത്തന്‍തുറൈ സെന്റ് ആന്റണീസ് ദേവാലയത്തിലെ തിരുനാള്‍ ആഘോഷത്തിനിടെ

തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ നാലുപേര്‍ ഷോക്കേറ്റ് മരിച്ചു. പുത്തന്‍തുറൈ സെന്റ് ആന്റണീസ് ദേവാലയത്തിലെ തിരുനാള്‍ ആഘോഷത്തിനിടെയാണ് അപകടം. പുതുക്കട പൊലീസ് അന്വേഷണം ആരംഭിച്ചു.മൈക്കല്‍ ബിന്റോ,മരിയ വിജയന്‍, അരുള്‍ സോബന്‍, ജസ്റ്റസ് എന്നിവരാണ് മരിച്ചത്. വൈകിട്ട് 6 മണിയോടെയായിരുന്നു അപകടം. ഏണി തള്ളി മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. വീല്‍ ഘടിപ്പിച്ച ഏണി റോഡിന് മറുവശത്തേക്ക് നീക്കുന്നതിനിടെ മുകളിലുള്ള വൈദ്യുതി കമ്പിയില്‍ തട്ടിയാണ് അപകടമുണ്ടായത്.മരിച്ചവരുടെ മൃതദേഹങ്ങള്‍ ആശാരിപ്പള്ളം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...