കുവൈത്തിൽ വാഹനാപകടത്തിൽ കൊല്ലം കൈതക്കോട് സ്വദേശിനി മരിച്ചു. കൈതക്കോട് വേലംപൊയ്ക മിഥുൻ ഭവനത്തിൽ ജയകുമാരി (51) ആണ് മരിച്ചത്. ഹോം നഴ്സായി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം ജോലിക്കു പോകാനായി ടാക്‌സിയിൽ സഞ്ചരിക്കുമ്പോൾ രാവിലെ പതിനൊന്നരയോടെ കുവൈത്തിലെ ഫർവാനിയയിൽ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചെന്നാണു വിവരം. പരേതനായ ബാബുവാണ് ഭർത്താവ്. മക്കൾ: പരേതനായ മിഥുൻ, മീദു. മരുമകൻ രാഹുൽ.