വാഹനാപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ചു

വാഹനാപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചങ്ങനാശ്ശേരി കുരിശുംമൂട് മഠത്തിച്ചിറ ടി.എം. ആന്‍റണിയുടെ ഭാര്യ (കോട്ടയം എആര്‍ ക്യാമ്ബ് ഡോഗ് സ്‌ക്വാഡ് എസ്‌ഐ) ഭാര്യ ബ്രിജി വര്‍ഗീസ് (45) ആണ് മരിച്ചത്.

കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ 4.45ന് സ്‌കൂട്ടറില്‍ ചെത്തിപ്പുഴ പള്ളിയിലേക്ക് പോകുന്ന വഴി കൂരിശൂംമൂട് പുന്നശേരി ബേക്കറിക്കു സമീപത്തുവച്ചാണ് അപകടം. പാല്‍ കയറ്റിവന്ന വാന്‍ നിയന്ത്രണംവിട്ട് സ്‌കൂട്ടറിനു മുകളിലേക്ക് മറിയുകയായിരുന്നു.

വാനിന്‍റെ അടിയില്‍പ്പെട്ടു ഗുരുതരമായി പരിക്കേറ്റ ബ്രിജിയെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്നലെ ഉച്ചയോടെ മരിച്ചു. പരേത ചങ്ങനാശേരിയില്‍ ആധാരം എഴുത്ത് ഓഫീസ് ജീവനക്കാരിയും പുന്നമട ഇത്തിക്കായിപ്പുറം കുടുംബാംഗവുമാണ്. മക്കള്‍: അഡോണ്‍, ആഗ്‌നസ്. സംസ്‌കാരം പിന്നീട്.

Leave a Reply

spot_img

Related articles

തന്നെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ എടുക്കാത്തതിന്‍റെ ഉത്കണ്ഠ മാധ്യമങ്ങള്‍ക്ക്; കടകംപള്ളി സുരേന്ദ്രൻ

തന്നെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ എടുക്കാത്തതിന്‍റെ എല്ലാ ഉത്കണ്ഠയും മാധ്യമങ്ങള്‍ക്കാണെന്ന് കടകംപള്ളി സുരേന്ദ്രൻ. തന്നെ സംസ്ഥാന സെക്രട്ടറിയറ്റില്‍ എടുത്തില്ല, പിബിയില്‍ എടുത്തില്ല എന്നതിലൊക്കെ മാധ്യമങ്ങള്‍ക്കാണ് വിഷമമെന്നും...

പരസ്യമായി പ്രതികരിച്ചത് തെറ്റായിപ്പോയി; നിലപാട് മയപ്പെടുത്തി പദ്മകുമാര്‍

സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തതില്‍ ഇടഞ്ഞുനിന്ന സിപിഎം നേതാവ് എ പദ്മകുമാര്‍ നിലപാട് മയപ്പെടുത്തി. പരസ്യപ്രതികരണം നടത്തിയത് തെറ്റായിപ്പോയി. പാര്‍ട്ടിക്കുള്ളിലാണ് പറയേണ്ടിയിരുന്നത്. അന്‍പത് വര്‍ഷത്തിലേറെ പ്രവര്‍ത്തന...

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത.നാല് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചത്. ഇന്ന് കേരള തീരത്ത്...

ജി. സുധാകരൻ കെപിസിസി വേദിയില്‍ പങ്കെടുക്കും

മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി. സുധാകരൻ കെപിസിസി വേദിയില്‍ പങ്കെടുക്കും. ഗാന്ധിജി ശിവഗിരിയിലെത്തി ശ്രീനാരായണ ഗുരുവിനെ കണ്ടതിന്‍റെ ശതാബ്ദി ആഘോഷത്തിലാണ് ജി.സുധാകരൻ...