നീണ്ടകരയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു

ദേശീയപാതയില്‍ നീണ്ടകരയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു.നീണ്ടകര ഹാർബറിലെ തൊഴിലാളി കുണ്ടറ പേരയം പടപ്പക്കര എള്ളുവിള വീട്ടില്‍ ജസ്റ്റിന്‍റെ മകന്‍ അജയ് (27) ആണ് മരിച്ചത്.ഇയാള്‍ക്കൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്ത കരിത്തുറ സ്വദേശി ജെറിയെ പരിക്കുകളോടെ കൊല്ലം ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ പിക്കപ്പ് വാൻ ഇടിച്ചാണ് അപകടമുണ്ടായത്. അജയിയെ തൊട്ടടുത്തുള്ള നീണ്ടകര താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ഹോസ്പിറ്റല്‍ മോർച്ചറിയിലേക്ക് മാറ്റി. ചവറ പൊലീസ് കേസെടുത്തു.

Leave a Reply

spot_img

Related articles

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു. ശാരീരിക അസ്വസ്ഥകളെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവേയായിരുന്നു രാജേശ്വരിയുടെ അന്ത്യം.സംസ്‌കാരം...

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.90 വയസായിരുന്നു. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ആയി...

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ. സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റിയിൽ നിന്നാണ് സി.സി. മുകുന്ദൻ രാജിവച്ചത്.നാട്ടികയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് മുകുന്ദൻ...

കെ ബി ഗണേഷ്‌ കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ

മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ.മന്ത്രിയെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം...