കാർ മരത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം

കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് പ്രവാസിയായ യുവാവിന് ദാരുണാന്ത്യം.

നൂറനാട് എരുമക്കുഴി വിജിത്ത് ഭവനിൽ വിജിത്ത് (32) ആണ് അപകടം.

ഇയാൾ സഞ്ചരിച്ചിരുന്ന കാർ പുലർച്ചെ 12.15 ഓടെ തെങ്ങുംന്താര ജംക്ഷനിൽ നിന്ന പഞ്ഞി മരത്തിൽ ഇടിച്ചു.

അടൂർ ഭാഗത്ത് നിന്നും നൂറനാട്ട് വീട്ടിലേക്ക് പോകുന്ന വഴിയാണ് അപകടം .

സൗദിയിൽ പ്ലമ്പർ ആയി ജോലി നോക്കിയിരുന്ന വിജിത്ത് ഒന്നര മാസം മുമ്പാണ് നാട്ടിൽ എത്തിയത്.

വിജയൻ രതി ദമ്പതികളുടെ മകനാണ് വിജിത്ത്. ബിബിൻ സഹോദരനാണ്. അപകടത്തിൽ വാഹനത്തിൽ കൂടെ ഉണ്ടായിരുന്ന 3 പേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

Leave a Reply

spot_img

Related articles

റെയിൽവേ സ്റ്റേഷനുകളിലെ വാഹന പാർക്കിംഗ് ഫീസ് കുത്തനെ വർദ്ധിപ്പിച്ചതായി പരാതി

ജൂൺ ഒന്നുമുതൽ റെയിൽവേ സ്റ്റേഷനിലെ വാഹന പാർക്കിംഗിന് ഈടാക്കുന്ന ഫീസ് കുത്തനെ വർദ്ധിപ്പിച്ചതായി പരാതി.പ്രതിമാസം 200 രൂപ ഇരുചക്ര വാഹനത്തിന് നൽകിയിരുന്ന സീസൺ നിരക്ക്...

അങ്കമാലി അതിരൂപത കുര്‍ബാന തര്‍ക്കത്തില്‍ ബിഷപ്പ് ഹൗസിന് മുന്നില്‍ പ്രതിഷേധം

എറണാകുളം അങ്കമാലി അതിരൂപത കുര്‍ബാന തര്‍ക്കത്തില്‍ ബിഷപ്പ് ഹൗസിന് മുന്നില്‍ പ്രതിഷേധം.വൈദിക സമിതി യോഗത്തിന് എത്തിയ വൈദികരുമായി വാക്കേറ്റമുണ്ടായതിന് പിന്നാലെയാണ് പ്രതിഷേധം. അച്ചടക്ക നടപടി...

കെ സി വേണുഗോപാലിനെതിരെ നിലപാട് കടുപ്പിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്

കെ സി വേണുഗോപാലിനെതിരെ നിലപാട് കടുപ്പിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കേരളത്തിലെ ദേശീയപാത നിർമ്മാണത്തിന്റെ കാലനാണ് കെ സി വേണുഗോപാൽ...

കഞ്ചാവ് കേസിൽ നിന്നും യു. പ്രതിഭയുടെ മകൻ ഉൾപ്പടെ ഏഴുപേരെ ഒഴിവാക്കിയുള്ള കുറ്റപത്രം സമർപ്പിച്ചു

കഞ്ചാവ് കേസിൽ നിന്നും സിപിഎം എംഎൽഎ യു. പ്രതിഭയുടെ മകൻ കനിവ് ഉൾപ്പടെ ഏഴുപേരെ ഒഴിവാക്കിയുള്ള കുറ്റപത്രം സമർപ്പിച്ചു. അമ്പലപ്പുഴ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്....