എം സി റോഡിൽ പന്തളം പോലീസ് സ്റ്റേഷന് സമീപം കെ എസ് ആർ ടി സി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു.അപകടത്തിൽ ഭർത്താവിന് സാരമായി പരിക്കേറ്റു.തൊടുപുഴയിൽ നിന്നും തിരുവനന്തപുരം പോയ ബസ് സ്കൂട്ടറിനെ മറി കടക്കുന്നതിനിടയിൽഅപകടത്തിൽ പെടുകയായിരുന്നു.എറണാകുളത്തു നിന്നും പട്ടാഴിയിലേക്കു പോകുകയായിരുന്ന സ്കൂട്ടർ യാത്രികരെ മറികടന്നു പോയ കെ എസ് ആർ ടി സി ബസിൽ സ്കൂട്ടർ തട്ടി പിന്നിൽ ഇരുന്ന ലീനുമോൾ (36) വലതു വശത്തേക്കും സ്കൂട്ടർ ഓടിച്ച ഭർത്താവ് ഇടതു വശത്തേക്കും വീഴുകയായിരുന്നു.