10 വർഷം പഴക്കമുള്ള ആധാർ കാർഡ് പുതുക്കിയില്ലെങ്കിൽ റദ്ദാക്കപ്പെടുമോ?

10 വർഷം പഴക്കമുള്ള ആധാർ കാർഡ് പുതുക്കിയില്ലെങ്കിൽ റദ്ദാക്കപ്പെടുമോ?

ഈ സംശയം ഇന്ന് എല്ലാവരെയും അലട്ടുന്ന ഒന്നാണ്.

ഇപ്പോൾ സോഷ്യൽ മീഡിയ വഴി വ്യാജ വാർത്തകളാണ് പ്രചരിക്കുന്നത്.

എന്നാൽ, ഇതിനൊന്നും യാതൊരുവിധ അടിസ്ഥാനവുമില്ല.

പത്ത് വർഷത്തിന് ശേഷം ആധാർ പുതുക്കുന്നത് നിർബന്ധമല്ലെന്ന് യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

ഓൺലൈനായി ആധാർ അപ്‌ഡേറ്റ് ചെയ്യുന്നതിന് യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ വെബ്സൈറ്റ് ആയ myaadhaar.uidai.gov.in- വഴി ചെയ്യാവുന്നതാണ്.

എന്നാൽ, ആധാർ പുതുക്കിയില്ലെങ്കിലും അത് മുമ്പത്തെപ്പോലെ തന്നെ പ്രവർത്തിക്കും.

റദ്ദാക്കപ്പെടുകയോ പ്രവർത്തനരഹിതമാകുകയോ ചെയ്യില്ല.

ജൂൺ 15 വരെ മാത്രമാണ് സൗജന്യമായി പുതുക്കാൻ സാധിക്കുക.

ആധാറിന് പത്ത് വർഷത്തിലധികം പഴക്കമുണ്ടെങ്കിൽ ആ സമയത്തിനകം വിലാസമോ നഗരമോ മാറ്റിയിട്ടുണ്ട് എങ്കിൽ തിരിച്ചറിയൽ രേഖയായി ഇത് നല്കാൻ കഴിയില്ല.

അതിനാൽ ആധാർ പുതുക്കേണ്ടത് ആവശ്യമായി വരുന്നുണ്ട്.

Leave a Reply

spot_img

Related articles

പിക്കപ്പ് വാനിടിച്ച് രണ്ടു കാൽനട യാത്രക്കാർ മരിച്ചു

ത്യശൂർ വാണിയംപാറയിൽ പിക്കപ്പ് വാനിടിച്ച് രണ്ടു കാൽനടയാത്രക്കാർ മരിച്ചു. മണിയൻകിണർ സ്വദേശി രാജു (50), ജോണി(57) എന്നിവരാണ് മരിച്ചത്. ചായ കുടിച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴാണ്...

ലീഗിന്‍റെ മതേതരത്വത്തിന് ആരുടേയും സർട്ടിഫിക്കറ്റ് വേണ്ട, മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ കുഞ്ഞാലിക്കുട്ടി

ലീഗിന്‍റെ മതേതരത്വത്തിന് ആരുടേയും സർട്ടിഫിക്കറ്റ് വേണ്ട, മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ കുഞ്ഞാലിക്കുട്ടി.വെള്ളാപ്പള്ളി നടേശന്‍റെ മലപ്പുറം വിരുദ്ധ പ്രസ്താവന മുസ്ലിം ലീഗിനെതിരാണെന്ന പിണറായി വിജയന്‍റെ പ്രതികരണത്തിനെതിരെ പികെ...

ഫോണിലൂടെ മുത്തലാഖ്; കൊണ്ടോട്ടി സ്വദേശിക്കെതിരെ കേസെടുത്തു

മലപ്പുറത്ത് ഫോണിലൂടെ യുവതിയെ മുത്തലാഖ് ചൊല്ലിയ സംഭവത്തിൽ കൊണ്ടോട്ടി സ്വദേശി വീരാൻ കുട്ടിക്കെതിരെ പൊലീസ് കേസെടുത്തു.സ്ത്രീധന പീഡനം, ഗാർഹിക പീഡനം, മാനസികമായും ശാരീരികമായും ഉപദ്രവിക്കൽ...

അഭിഭാഷക-വിദ്യാർത്ഥി സംഘർഷം; പൊലീസുകാരെ മർദിച്ചതിൽ പത്തോളം പേർക്കെതിരെ കേസ്

കൊച്ചിയിൽ അഭിഭാഷകരും വിദ്യാർത്ഥികളും തമ്മിലുണ്ടായ സം​ഘർഷത്തിൽ പൊലീസുകാരെ മർദിച്ചതിലും കേസെടുത്തു. പൊലീസുകാരെ മർദിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന വിദ്യാർത്ഥികളും അഭിഭാഷകരുമായ പത്തോളം പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇതുവരെ...