ആശ്വാസകിരണം പദ്ധതി: പ്രതിമാസ ധനസഹായം 1000 രൂപയായി വർധിപ്പിച്ചു

കേരള സാമൂഹ്യ സുരക്ഷാ മിഷന് കീഴിൽ നടപ്പിലാക്കി വരുന്ന ‘ആശ്വാസകിരണം’ പദ്ധതി പ്രകാരമുള്ള പ്രതിമാസ ധനസഹായം 600 രൂപയിൽ നിന്ന് 1000 രൂപയായി വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. ഗുരുതരമായ ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്നവർ, നൂറു ശതമാനം അംഗപരിമിതർ, കിടപ്പിലായ രോഗികൾ, കാൻസർ രോഗികൾ, ഓട്ടിസം, സെറിബ്രൽ പാൾസി തുടങ്ങിയ അവസ്ഥകളാൽ ബുദ്ധിമുട്ടുന്നവർ, വാർദ്ധക്യം മൂലം ദൈനംദിന കാര്യങ്ങൾക്ക് പരസഹായം ആവശ്യമുള്ളവർ എന്നിവരെ പരിചരിക്കുന്നവർക്കാണ് ഈ ധനസഹായം ലഭിക്കുന്നത്. 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് ധനസഹായ തുക വർധിപ്പിച്ചുകൊണ്ടുള്ള സർക്കാർ തീരുമാനം. ഈ ഉത്തരവ് തീയതി മുതൽ വർധിപ്പിച്ച തുക പ്രാബല്യത്തിൽ വരുന്നതാണ്.

Leave a Reply

spot_img

Related articles

സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഓണം പ്രമാണിച്ച്‌ 4,500 രൂപ ബോണസ്

സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഓണം പ്രമാണിച്ച്‌ 4,500 രൂപ ബോണസ് അനുവദിച്ച്‌ ഉത്തരവായി. 2025-26 സാമ്പത്തിക വർഷത്തേക്കുള്ള ബോണസിന് അർഹതയില്ലാത്ത ജീവനക്കാർക്ക് 3,000...

സംസ്ഥാനത്ത് ഓണപ്പരീക്ഷയിൽ മാറ്റം; ഓണാഘോഷ ദിവസം പരീക്ഷ നടത്തില്ല

സംസ്ഥാനത്ത് ഓണപ്പരീക്ഷയിൽ മാറ്റം .ഓണാഘോഷ ദിവസം പരീക്ഷ നടത്തില്ല.21-ാം തിയതിയിൽ നടക്കേണ്ട 8-ാം ക്ലാസ് പരീക്ഷ അവധിക്ക് ശേഷം നടത്താനാണ് തീരുമാനം. ഇതോടെ വിദ്യാർത്ഥികൾക്ക്...

കോഴിക്കോട് കോർപ്പറേഷനിൽ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ നാടകീയ രംഗങ്ങൾ; ഒരേസമയം ദേശീയഗാനവും വന്ദേമാതരവും ആലപിച്ചു

കോഴിക്കോട് കോർപ്പറേഷനിൽ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ നാടകീയ രംഗങ്ങൾ.മേയർ ഒ സദാശിവൻ്റെ നേതൃത്വത്തിൽ ജനഗണമന ആലപിച്ച സമയത്ത് തന്നെ ബിജെപി കൗൺസിലർമാർ വന്ദേമാതരം ആലപിച്ചു.ദേശീയഗാനത്തെയും വന്ദേമാതരത്തെയും...

മാതാപിതാക്കളുമായി സ്ഥിരം വഴക്ക്, കൊലപ്പെടുത്തി ദൃശ്യങ്ങൾ ബന്ധുവിന് അയച്ചുകൊടുത്തു; നെടുങ്കണ്ടം കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ഇടുക്കി നെടുങ്കണ്ടത്ത് മകൻ മാതാപിതാക്കളെ കൊലപ്പെടുത്തിയ സംഭവത്തിൽ അജീഷ് നടത്തിയത് അതിക്രൂര കൊലപാതകം . മാതാപിതാക്കളെ കൊലപ്പെടുത്തി ദൃശ്യങ്ങൾ ബന്ധുവിനെ അയച്ചുകൊടുത്തു . ബന്ധു...