അന്നാ നാടകത്തിനു ശേഷം അവളെ കാണുമ്പോഴൊക്കെ നെഞ്ചിലൊരു കോൽക്കളി നടക്കുകയാണ്.മനസ്സിലൊളിപ്പിച്ച ഇഷ്ടം തുറന്നു പറയാൻ കഴിയാതെ പോകുന്ന അഭിലാഷിൻ്റെയും, അവൻ്റെ മനസ്സിൽ നിറഞ്ഞുനിന്ന ഷെറിൻ്റേയും മനോഹരമായ പ്രണയത്തിൻ്റെ കഥ പറയുന്ന ചിത്രമാണ് അഭിലാഷം.ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ഇന്നു പുറത്തുവിട്ട ട്രയിലറിലെ ചില പ്രസക്തമായ രംഗങ്ങളാണ് മേൽവിവരിച്ചത്.അതു ശ്രവിക്കുമ്പോൾത്തന്നെ ഈ പ്രണയത്തേ ക്കുറിച്ച് ഏകദേശ ധാരണ വ്യക്തമാകുന്നതാണ്.ഏറെ ശ്രദ്ധിക്കപ്പെട്ട മണിയറയിലെ അശോകൻ എന്ന ചിത്രത്തിനു ശേഷം ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ അഭിലാഷ്, ഷെറിൻ എന്നീ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സൈജുക്കുറുപ്പും, തൻവി റാമുമാണ്.സമീപകാലത്ത് വൈവിദ്ധ്യമാർന്ന നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഇടയിൽ കൗതുകമായി മാറിയ സൈജുക്കുറുപ്പിൻ്റെ അഭിലാഷ് എന്ന കഥാപാത്രം പുത്തൻ അനുഭവം പകരാൻ പോന്നതു തന്നെയായിരിക്കും.മലബാറിൻ്റെ പശ്ചാത്തലത്തിലൂടെതികഞ്ഞ നാട്ടിൻപുറത്തിൻ്റെ സന്ദന്ദര്യവും, ഗൃഹാതുരത്വവുമൊക്കെ നൽകിക്കൊണ്ടാണ്ഈ ചിത്രത്തിൻ്റെ അവതരണം.ഈദ് പെരുന്നാളിനോടനുബന്ധിച്ച് മാർച്ച് ഇരുപത്തിയൊമ്പതിനാണ് ഈ ചിത്രം പ്രദർശനത്തിനെത്തുന്നത്.കാത്തിരിപ്പിൻ്റെ സുഖമുള്ള പ്രണയത്തിൻ്റെ മണമുള്ള ; ഒരു പ്രണയ കഥകൂടി, എന്ന ടാഗ് ലൈനോടെയാണ് ഈ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നത്.തട്ടത്തിൽ എന്ന വരികളോടെ എത്തിയ ഒരു ഗാനവും ഏറെ പോപ്പുലറായിരുന്നു.സെക്കൻ്റ് ഷോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആൻ സരിഗ ആൻ്റെണി ശങ്കർ ദാസ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.അർജുൻ അശോകൻ ഈ ചിത്രത്തിലെ മറ്റൊരു ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ബിനു പപ്പു, നവാസ് വള്ളിക്കുന്ന്, ഉമ.കെ.പി,നീരജ രാജേന്ദ്രൻ,ശീതൾ സഖറിയ,അജിഷ പ്രഭാകരൻ നിംനഫതുമി, വാസുദേവ് സജീഷ്, ആദിഷ് പ്രവീൺ ഷിൻസ് ഷാൻ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ജനിത് കാച്ചപ്പിള്ളിയാണ് തിരക്കഥ രചിച്ചിരിക്കുന്നത്.ഛായാഗ്രഹണം -സജാദ് കാക്കു..എഡിറ്റിംഗ് – നിംസ്ഗാനങ്ങൾ – ഷർഫു , സുഹൈൽ കോയസംഗീതം – ശ്രീഹരി കെ. നായർ,കലാസംവിധാനം – അർഷദ് നാക്കോത്ത്.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സാംസൺ.ഡിസൈൻ – വിഷ്ണു നാരായണൻസ്റ്റിൽസ് – സുഹൈബ് എസ്.ബി.കെ.മേക്കപ്പ് – റോണക്സ് സേവ്യർ,കോസ്റ്റ്യും ഡിസൈൻ -ധന്യാ ബാലകൃഷ്ണൻപ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ജിസൻ പോൾപ്രൊഡക്ഷൻ കൺട്രോളർ- രാജൻ ഫിലിപ്പ്,കോഴിക്കോട് മുക്കം,കോട്ടക്കൽ മുംബൈ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രം മാർച്ച് ഇരുപത്തിയൊമ്പതിന് പ്രദർശനത്തിനെത്തുന്നു.വാഴൂർ ജോസ്.