ന്യൂയോർക്കിൽ എമ്പുരാൻ്റെ ലോഞ്ചിംഗ് ആഘോഷമാക്കി മോഹൻലാൽ ഫാൻസ്

മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി യു. എസ്സിൽ ഒരു മലയാള ചിത്രത്തിൻ്റെ ലോഞ്ചിംഗ്വിപുലമായ രീതിയിൽ ആഘോഷിക്കപ്പെട്ടു.എമ്പുരാൻ സിനിമയുടെ ലോഞ്ചിംഗാണ് ന്യൂ യോർക്കിലെ ടൈം സ്ക്വയറിൽ ആഘോഷിക്കപ്പെട്ടത്.പതിനായിരത്തോളം വരുന്ന മോഹൻലാൽ ഫാൻസ് പങ്കെടുത്തവിപുലമായ ചടങ്ങായിരുന്നു ഇത്.ഒരു ദിവസം മുഴുവൻ ഇവിടെ എമ്പുരാൻ്റെ ടീസർ ലൈവിൽ പ്രദർശിപ്പിച്ചു.അറുപതോളം കലാകാരന്മാർ പങ്കെടുത്ത സംഗീത നൃത്ത പരിപാടികൾ അരങ്ങേറിക്കൊണ്ട് എമ്പുരാനെ ആരാധകർ വരവേറ്റത് ന്യൂയോർക്ക് നിവാസികൾക്ക് പുതുമയും കൗതുകവും നൽകി.സ്കീനിൽ തെളിയുന്ന മലയാളത്തിൻ്റെ സൂപ്പർ താരം മോഹൻലാൽ കാഴ്ച്ചക്കാർക്ക് ഏറെ കൗതുകമായിരുന്നു

.കേരളം കഴിഞ്ഞാൽ ഒരു മലയാള സിനിമയുടെ ഇത്തരം ചടങ്ങുകൾ നടക്കുക ദുബായിലാണ്. വലിയ ജനപങ്കാളിത്തത്തോടെ അമേരിക്കയിൽ ഇത്തരമൊരു ചടങ്ങ് നടത്തുകയെന്നത് വലിയ ശ്രമകരമായ ഒരു കാര്യമാണ്.നീൽവിൻസൻ്റൊണ് ന്യൂയോർക്കിലെ ഈ ചടങ്ങിൻ്റെ കോ-ഓർഡിനേറ്റർ. യു. എസ്സിലെ വിവിധ പ്രവിശ്യകളിൽ നിന്നുള്ള ആരാധകർ ഈ ആഘോഷപരിപാടി യിൽ പങ്കെടുക്കുകയുണ്ടായിപ്രേക്ഷകർക്കിടയിൽ അത്രമാത്രം പ്രതീക്ഷ നൽകുന്ന മലയാളത്തിലെ എക്കാലത്തേയും വമ്പൻ ചിത്രമെന്നു വിശേഷിപ്പിക്കപ്പെടാ വുന്ന ചിത്രമാണ് എമ്പുരാൻ.ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂർ നിർമ്മിച്ച് പ്രഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ലോകമെമ്പാടും മാർച്ച് ഇരുപത്തി ഏഴിന് പ്രദർശനത്തിനെത്തുന്നതിൻ്റെ ഭാഗമായിട്ടാണ് ഇത്രയും ഗംഭീരമായ രീതിയിൽ ഒരു ലോഞ്ചിംഗ് നടത്തിയിരിക്കുന്നത്.മാർച്ച് പതിനാറ്അർദ്ധരാത്രിയാലാണ് അതായത് ഇൻഡ്യൻ സമയം ഞായറാഴ്ച്ച അർദ്ധരാത്രിയാലാണ് ചടങ്ങ് നടന്നത്..ഈ ചടങ്ങിൽ മോഹൻലാൽ ഓൺലൈനിൽ പങ്കെടുത്തു കൊണ്ട് ആരാധകരെ ആവേശത്തിൻ്റെ കൊടുമുടിയിലെത്തിച്ചു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം എന്ന ചിത്ര്ത്തിൻ്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മോഹൻലാൽ പൂനയിലാണ്.വാഴൂർ ജോസ്.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....