പുതിയ അധ്യയന വർഷ സ്‌കൂൾ പ്രവേശനോൽസവം

കോട്ടയം: പുതിയ അധ്യയന വർഷത്തെ ജില്ലാതല സ്‌കൂൾ പ്രവേശനോൽസവം ജൂൺ മൂന്നിന് കുമരകം ജി.വി.എച്ച്.എസ്.എസിൽ നടക്കും.

രാവിലെ 9.30 ന് സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷത വഹിക്കും.

ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി, ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി.എസ്. പുഷ്പമണി, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ, കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു, ജനപ്രതിനിധികൾ, വിദ്യാഭ്യാസ ഓഫീസർമാർ എന്നിവർ പങ്കെടുക്കും.

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി മേഖലയിൽ നടപ്പിലാക്കുന്ന ലഹരി വിരുദ്ധ പ്രോജക്ട് ‘വന്ദനം’ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് നിർവഹിക്കും

Leave a Reply

spot_img

Related articles

പി.പി ദിവ്യയുടെ മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 24ലേക്ക് മാറ്റി

എ ഡി എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് നീക്കം  ഒഴിവാക്കാനായി പ്രതിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസി‍ഡന്‍റ് പിപി...

കോഴിക്കോട് തീരത്ത് മത്തി ചാകര

കോഴിക്കോട് തീരത്തടിഞ്ഞ് മത്തി, വാരിക്കൂട്ടി ജനങ്ങൾ. പുതിയകടവ് മുതൽ ഭട്ട് റോഡ് കടപ്പുറത്താണ് കരയിലേക്ക് വൻ തോതിൽ മത്തി(ചാള) തിരമാലയോടൊപ്പം അടിച്ചു കയറിയത്. ഇന്നലെ...

തെങ്ങുകയറ്റ യന്ത്രത്തില്‍ കാല്‍ കുടുങ്ങി ക്കിടന്നയാളെ വഴിപോക്കനായ യുവാവ് രക്ഷിച്ചു

ബത്തേരിയിൽ തെങ്ങു കയറുന്ന യന്ത്രത്തില്‍ ഒരു കാല്‍ മാത്രം കുടുങ്ങി തലകീഴായി താഴേക്ക് തൂങ്ങിക്കിടന്ന ഇബ്രാഹിമിനാണ് വഴിയേ പോയ യുവാവ് ര്ക്ഷകനായി എത്തിയത്. . പഴൂര്‍...

ലാൽ വർഗീസ് കൽപകവാടി അന്തരിച്ചു

കിസാൻ കോൺഗ്രസ് അഖിലേന്ത്യാ വൈസ് പ്രസിഡൻ്റും കർഷക കോൺഗ്രസ് മുൻ സംസ്‌ഥാന പ്രസിഡന്റുമായ ലാൽ വർഗീസ് കൽപകവാടി (70) അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ...